AlappuzhaKeralaNattuvarthaLatest NewsNews

കു​ടും​ബ​ശ്രീ​ വാ​യ്പ : തി​രി​ച്ച​ട​വി​നാ​യി ല​ഭി​ച്ച തു​ക ബാ​ങ്കി​ല​ട​യ്ക്കാ​തെ തി​രി​മ​റി ന​ട​ത്തി​യ​താ​യി പ​രാ​തി

പ​ത്തു​പേ​ർ വീ​ത​മു​ള്ള ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് 10 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത ന​വ​പ്ര​ഭ, ദി​വ്യ​ജ്യോ​തി ഗ്രൂ​പ്പു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ സ്മി​ത, ര​മ, ഓ​മ​ന, സൂ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രെയാ​ണ് പൊലീ​സി​ൽ പ​രാ​തി​ നൽകിയിരിക്കുന്നത്

മാ​ന്നാ​ർ: സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു വാ​യ്പയെടു​ത്ത കു​ടും​ബ​ശ്രീ​ ഗ്രൂ​പ്പു​ക​ളി​ലെ അം​ഗ​ങ്ങ​ൾ തി​രി​ച്ച​ട​വി​നാ​യി ല​ഭി​ച്ച തു​ക ബാ​ങ്കി​ല​ട​യ്ക്കാ​തെ തി​രി​മ​റി ന​ട​ത്തി​യ​താ​യി പ​രാ​തി.

മാ​ന്നാ​ർ കു​ട്ട​മ്പേ​രൂ​ർ 1654-ാം ന​മ്പ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ നി​ന്നു പ​ത്തു​പേ​ർ വീ​ത​മു​ള്ള ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് 10 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്ത ന​വ​പ്ര​ഭ, ദി​വ്യ​ജ്യോ​തി ഗ്രൂ​പ്പു​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ളാ​യ സ്മി​ത, ര​മ, ഓ​മ​ന, സൂ​ര്യ എ​ന്നി​വ​ർ​ക്കെ​തി​രെയാ​ണ് പൊലീ​സി​ൽ പ​രാ​തി​ നൽകിയിരിക്കുന്നത്.

Read Also : ഐഇഡി സ്ഫോടനം : മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു, പിറകിൽ മാവോയിസ്റ്റുകളെന്ന് സംശയം

ബാ​ങ്കി​ൽ തിരിച്ചടക്കാനായി ന​ൽ​കി​യ​തി​ൽ മൂ​ന്നു ല​ക്ഷം രൂ​പ​യോ​ളം തി​രി​മ​റി ന​ട​ത്തി​യ​താ​യി വീ​ട്ട​മ്മ​മാർ മാ​ന്നാ​ർ എ​സ്എ​ച്ച്ഒ ക്ക് ​ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. ബാ​ങ്കി​ൽ യാ​ഥാ​സ​മ​യം തു​ക അ​ട​യ്ക്കാ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്ന് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ​ക്ക് ബാ​ങ്ക് നോ​ട്ടീസ് അ​യ​ച്ച​തോ​ടെ​യാ​ണ് തി​രി​മ​റി അ​റി​യാ​ൻ സാ​ധി​ച്ച​തെ​ന്ന് വീ​ട്ട​മ്മ​മാ​ർ പ​റ​ഞ്ഞു.

ത​ങ്ങ​ളെ വ​ഞ്ചി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നും ഇ​നി ആ​ർ​ക്കും ഈ ​ഗ​തി വ​ര​രു​തെ​ന്നും പ​ണം ന​ഷ്ട​പ്പെ​ട്ട​വ​ർ പ​റ​യു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button