KasargodKeralaNattuvarthaLatest NewsNews

തെയ്യം കലാകാരനെ മരിച്ച നിലയില്‍ കണ്ടെത്തി : മൃതദേഹത്തില്‍ പരിക്കും സമീപത്ത് രക്തക്കറയും, ദുരൂഹത

പേരാല്‍ കണ്ണൂര്‍ ചോടാറിലെ മണിച്ചയുടെ മകന്‍ ഐത്തപ്പ (43)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്

കുമ്പള: തെയ്യം കലാകാരനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാല്‍ കണ്ണൂര്‍ ചോടാറിലെ മണിച്ചയുടെ മകന്‍ ഐത്തപ്പ (43)യെയാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൃതദേഹത്തില്‍ പരിക്കും സമീപം രക്തക്കറയും കണ്ടതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കുമ്പള പൊലീസില്‍ പരാതി നല്‍കി. ബന്ധുവായ ശരത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

വെള്ളിയാഴ്ച മുള്ളേരിയ ബളിഗെയില്‍ തെയ്യം കെട്ടു കഴിഞ്ഞ് വീട്ടിലെത്തിയ ഐത്തപ്പയെ സന്ധ്യയോടെ വീടിന്റെ അടുക്കളയില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അനക്കമറ്റ നിലയില്‍ കണ്ടെത്തിയ ഐത്തപ്പയെ കാസര്‍​ഗോഡെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

Read Also : തലപ്പത്ത് പഴയ എസ്.എഫ്.ഐ നേതാവ്, സ്വപ്‌നയ്ക്ക് ജോലി നല്‍കിയ സ്ഥാപനവുമായി ബിജെപിക്ക് ബന്ധമില്ല: കെ. സുരേന്ദ്രന്‍

വീട്ടിലെത്തിയ ഐത്തപ്പ മദ്യപിച്ചിരുന്നതായും ഒറ്റയ്ക്കായിരുന്ന ഇയാളെ സഹോദരനും മറ്റൊരു സുഹൃത്തും സന്ദര്‍ശിച്ചിരുന്നതായും പറയപ്പെടുന്നു. ഐത്തപ്പയ്ക്ക് വെള്ളം നല്‍കാന്‍ തങ്ങള്‍ വീട്ടില്‍ പോയിരുന്നതായി സഹോദരനും സുഹൃത്തും അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിട്ടുണ്ട്.

ഐത്തപ്പയുടെ ഭാര്യ ജലജയുടെ പിതാവ് അടുത്തിടെ മരണപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് തനിച്ചായ മാതാവിനെ പരിചരിക്കാന്‍ ജലജയും കുട്ടികളും മധൂരിലെ വീട്ടിലാണ് താമസം. മാതാവ്: കമല. മക്കള്‍: അജിത്, അഞ്ജലി, ഹര്‍ഷിത, അജയ്. സഹോദരങ്ങള്‍: ഹരീഷ, ഉമേശ, കൃഷ്ണ, രവി, പുഷ്പ, വിമല, നിര്‍മ്മല, ജാനകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button