KeralaLatest NewsNews

സതീശന്റെ വീട്ടിലെ ‘റെയ്ഡ്’ നേതാക്കള്‍ പലവഴിക്ക് ഓടി: സംഭവത്തിന്റെ സത്യാവസ്ഥയെക്കുറിച്ചു കെ സുധാകരൻ

ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ വീട്ടിലെ രഹസ്യഗ്രൂപ്പ് യോഗം കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ആളെ വിട്ട് റെയ്ഡ് നടത്തി പിടിച്ചെന്ന വാര്‍ത്തകള്‍ രാവിലെ മുതൽ പ്രചരിക്കുന്നുണ്ട്. ഈ വാർത്തകളെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് സുധാകരൻ. അടിസ്ഥാനരഹിതമായ വാര്‍ത്തയാണിതെന്നും പരിശോധനകള്‍ നടത്താന്‍ താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുധാകരന്റെ വാക്കുകൾ ഇങ്ങനെ.. ‘പുനഃസംഘടന നടക്കുന്നതിനാല്‍ പല നേതാക്കളും കാണാറുണ്ട്. പ്രതിപക്ഷ നേതാവിനെ കാണാന്‍ പോയവര്‍ എന്നെയും കണ്ടിരുന്നു. അത് എങ്ങനെ ഗ്രൂപ്പുയോഗമാകും. ഇത്തരം ഒരു വിവാദം ഉണ്ടായപ്പോള്‍ സതീശന്‍ എന്നെ വിളിക്കുകയും ഞങ്ങള്‍ പരസ്പരം ആശയവിനിമയം നടത്തുകയും ചെയ്തു. പാര്‍ട്ടിയെ ക്ഷീണിപ്പിക്കുന്ന ഒരു തരത്തിലുമുള്ള പ്രവര്‍ത്തനവും ഭൂഷണമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അതിന് മുതിരുമെന്ന് ഒരിക്കലും കരുതുന്നില്ല.’

read also: സ്‌കൂളുകളില്‍ മതവസ്ത്രങ്ങള്‍ ധരിക്കരുത് : വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി ഡല്‍ഹി കോര്‍പ്പറേഷന്‍

‘ആഭ്യന്തര ജനാധിപത്യം ഉറപ്പാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. ആക്ഷേപമുണ്ടെങ്കില്‍ അത് നേതൃത്വത്തെ ധരിപ്പിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. തികഞ്ഞ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോകുന്നത്. അതില്‍ വിള്ളലുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അത് വിലപ്പോകില്ല.’-സുധാകരന്‍ പറഞ്ഞു.

ഇന്നലെ രാത്രി പത്തോടെ കന്റോണ്‍മെന്റ് ഹൗസിലാണ് സതീശന്റെ നേതൃത്വത്തില്‍ പാലോട് രവി, ശബരീനാഥ്, എംഎ വാഹിദ്, വിഎസ് ശിവകുമാര്‍ തുടങ്ങി പത്തോളം കോണ്‍ഗ്രസ് നേതാക്കൾ ഗ്രൂപ്പ് യോഗം ചേര്‍ന്നെന്നായിരുന്നു ദേശാഭിമാനി പുറത്തുവിട്ട വാര്‍ത്തയില്‍ പറഞ്ഞിരുന്നത്. വിവരം അറിഞ്ഞ സുധാകരന്‍, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍, കെപിസിസി പ്രസിഡന്റിന്റെ സെക്രട്ടറി വിപിന്‍ മോഹന്‍ എന്നിവരാണ് വിട്ട് റെയ്ഡ് നടത്തിയെന്നും ഇവര്‍ എത്തിയപ്പോഴേക്കും നേതാക്കള്‍ പലവഴിക്ക് ഓടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button