KannurKeralaNattuvarthaLatest NewsNews

ഹാഷിഷ് ഓയിലും എം.ഡി.എം.എയുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ

ചെറുഞ്ഞിക്കരി സ്വദേശി പി.കെ. ഷിജിന്‍ (25), അഞ്ചരക്കണ്ടി സ്വദേശി പി.കെ. ലിതിന്‍ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്

മട്ടന്നൂര്‍: ഹാഷിഷ് ഓയിലും എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു യുവാക്കള്‍ അറസ്റ്റിൽ. ചെറുഞ്ഞിക്കരി സ്വദേശി പി.കെ. ഷിജിന്‍ (25), അഞ്ചരക്കണ്ടി സ്വദേശി പി.കെ. ലിതിന്‍ (25) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. മട്ടന്നൂർ പൊലീസാണ് പ്രതികളെ പിടികൂടിയത്.

പനയത്താംപറമ്പില്‍ നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു പ്രതികള്‍. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയതോടെ പിന്തുടര്‍ന്നാണ് പൊലീസ് പിടികൂടിയത്.

Read Also : യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്നും കണ്ടെത്തിയത് ആറ് കോടിയുടെ മയക്കുമരുന്ന്

ഇവരില്‍ നിന്ന് ഏകദേശം മൂന്ന് ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെത്തി. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button