Latest NewsNewsLife StyleFood & Cookery

ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം കാഞ്ചീപുരം ഇഡലി

ആരോഗ്യകരമായ സൗത്ത് ഇന്ത്യന്‍ ഭക്ഷണങ്ങളില്‍ പ്രധാനമാണ് ആവിയില്‍ വേവിച്ചെടുക്കുന്ന ഇഡലി. ഇഡലികളുടെ കൂട്ടത്തില്‍ പേരു കേട്ട ഒന്നാണ് കാഞ്ചീപുരം ഇഡലി. തമിഴ്‌നാട്ടിലെ ഒരു പ്രസിദ്ധ വിഭവമാണിത്. കാഞ്ചീപുരം ഇഡലി എങ്ങനെയുണ്ടാക്കാമെന്നു നോക്കാം.

ചേരുവകൾ

ഉഴുന്ന്-കാല്‍ കപ്പ്

അരി-അര കപ്പ്

കടലപ്പരിപ്പ്-കാല്‍ ടീസ്പൂണ്‍

തേങ്ങ ചിരകിയത്-അര കപ്പ്

തൈര്-മുക്കാല്‍ കപ്പ്

കശുവണ്ടിപ്പരിപ്പ്-100 ഗ്രാം

ഇഞ്ചി-കാല്‍ ടീസ്പൂണ്‍

പച്ചമുളക്-2

കുരുമുളകുപൊടി-അര ടീസ്പൂണ്‍

ഉപ്പ്

കറിവേപ്പില

എണ്ണ

നെയ്യ്

Read Also : റഷ്യയുടെ കണക്കുകൂട്ടലുകളെല്ലാം പിഴച്ചു, നഷ്ടമായത് 7 മികച്ച ജനറലുകളെ: ചതിച്ചത് രഹസ്യാന്വേഷണ റിപ്പോർട്ട്

തയ്യാറാക്കുന്ന വിധം

അരിയും ഉഴുന്നും കഴുകി ഒരുമിച്ചു കുതിർത്തുക. ഇത് നല്ലപോലെ അരയ്ക്കണം. ഈ മാവ് പൊന്താന്‍ വയ്ക്കുക.

കടലമാവ് വെള്ളത്തിലിട്ടു കുതിര്‍ത്ത ശേഷം തൈര്, കശുവണ്ടിപ്പരിപ്പ്, കുരുമുളകുപൊടി, തേങ്ങ, പച്ചമുളക്, ഇഞ്ചി, കറിവേപ്പില നെയ്യ് എന്നിവയെല്ലാം ചേര്‍ത്ത് അരച്ച് മിശ്രിതമാക്കുക.

ഈ മിശ്രിതം പൊന്തിയ ശേഷം മാവില്‍ ചേര്‍ത്തിളക്കണം. പാകത്തിന് ഉപ്പും ചേര്‍ക്കണം. ഇഡലിത്തട്ടില്‍ എണ്ണ പുരട്ടി മാവൊഴിച്ച് ഇഡലിയുണ്ടാക്കുക. നല്ല രുചികരവും ആരോ​ഗ്യകരവുമായ കാഞ്ചീപുരം ഇഡലി തയ്യാർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button