Latest NewsKeralaCinemaNewsIndiaEntertainment

കെ.ജി.എഫിലെ രക്തസാക്ഷിത്വം: ആദ്യ എം.എല്‍.എ കമ്മ്യൂണിസ്റ്റ് നേതാവ്, ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ആറ് സഖാക്കൾ

ബെംഗളൂരു: സിനിമ സംവിധായകന്റെ കലയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് പ്രശാന്ത് നീല്‍. കെ.ജി.എഫ് 2 നിറഞ്ഞ സദസില്‍ തിയേറ്ററുകളിലോടുമ്പോള്‍ സംവിധായകന്റെ കഴിവിനെ വാനോളം പ്രശംസിക്കുകയാണ് പ്രേക്ഷകർ. റോക്കി ഭായിയുടെ കെ.ജി.എഫ് തിയേറ്ററിൽ ഓടുമ്പോൾ, യാഥാർത്ഥ കെ.ജി.എഫിലെ തൊഴിലാളികളുടെ രക്തസാക്ഷിത്വവും ചർച്ചയാകുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള തൊഴിലാളി പ്രസ്ഥാനത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കെ.ജി.എഫിൽ ഉണ്ട്. മെച്ചപ്പെട്ട വേതനത്തിനും തൊഴിൽ സാഹചര്യങ്ങൾക്കും വേണ്ടിയുള്ള തൊഴിലാളികളുടെ സമരങ്ങളുടെ കാലമായിരുന്നു 1946 ൽ കെ.ജി.എഫിൽ കണ്ടത്. മാർക്‌സ്, എംഗൽസ്, ലെനിൻ എന്നിവരെ ഓർമിപ്പിക്കുന്ന ഒരു മൂവർ പട അവിടെയുണ്ടായിരുന്നു. കെ.എസ് വാസൻ, വി.എം ഗോവിന്ദൻ, ടി.എസ് മണി എന്നിവരായിരുന്നു തൊഴിലാളികൾക്കായി നിലകൊണ്ട കമ്മ്യൂണിസ്റ്റുകാർ.

1946ല്‍ ഖനിയിലെ തൊഴിലാളികള്‍ 78 നീണ്ട ദിവസം നീണ്ട സമരം നടത്തിയിരുന്നു. ഈ മൂവർ സംഘമായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നൽകിയിരുന്നത്. സി.പി.ഐ ആയിരുന്നു ഇവരെ നിയോഗിച്ചിരുന്നത്. ഖനിയിൽ എത്തി, അവകാശങ്ങൾക്കായി പോരാടി. ഖനിയിൽ യൂണിയന്‍ പ്രവര്‍ത്തനത്തിനുള്ള അവകാശം നേടിയെടുത്തു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് 78 ദിവസത്തോളം നീണ്ട സമരം നടന്നത്. അവർ മുന്നോട്ട് വെച്ച 18 കാര്യങ്ങൾ നേടിയെടുത്ത ശേഷമായിരുന്നു സമരം അവസാനിപ്പിച്ചത്.

Also Read:സഹോദരനെ വെട്ടിയ ശേഷം പള്ളിയുടെ മച്ചില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പൊലീസ് പിടിയിൽ

സമരത്തിന് ശേഷം ഇവർ പോലീസുകാരുടെ നോട്ടപ്പുള്ളികളായിരുന്നു. 1946 നവംബര്‍ നാലിന് വാസനെ കൊലപ്പെടുത്താനുള്ള ശ്രമം നടന്നു. ഇതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ കഹാനിയുടെ സമീപമുള്ള ഗ്രൗണ്ടില്‍ തടിച്ചു കൂടി. എന്നാൽ, പോലീസിന്റെ അഴിഞ്ഞാട്ടമായിരുന്നു ഇവിടെ നടന്നത്. പോലീസ് തൊഴിലാളികള്‍ക്ക് നേരെ ലാത്തിവീശുകയും വെടിവെക്കുകയും ചെയ്തു. ആറ് തൊഴിലാളികളാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. രാമയ്യ, കണ്ണന്‍, ചിന്നപ്പന്‍, കാളിയപ്പന്‍, സുബ്രമണി, രാമസ്വാമി എന്നിവരാണ് മരിച്ചത്. പിൽക്കാലത്ത്, റോജേഴ്‌സ് ക്യാമ്പ് ശ്മശാനത്തിന്റെ ഭാഗത്തുള്ള ആറ് ചുവന്ന ശവക്കുഴികൾ ഉയർന്നുവന്നു. 1946-ൽ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ ഓർമയ്ക്കെന്നോണം ആയിരുന്നു ആ കല്ലറകൾ.

1952ല്‍ കോളർ ഗോള്‍ഡ് ഫീല്‍ഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള ആദ്യ എം.എല്‍.എ കെ.എസ് വാസന്‍ ആയിരുന്നു. കെ.ജി.എഫ് ഖനിയിൽ കയറി തൊഴിലാളികൾക്കായി പോരാടി വിജയിച്ച്, മാരകമായി കുത്തേറ്റ തൊഴിലാളി നേതാവായിരുന്ന അതേ വാസന്‍. അന്നത്തെ സമരവും ഇടപെടലും വാസനെ ജനങ്ങൾ ‘നായകനായി’ വാഴ്ത്തിയിരുന്നു. പിന്നീട്, 1957ല്‍ കമ്മ്യൂണിസ്റ്റും മറ്റൊരു തൊഴിലാളി നേതാവുമായ എം.സി നരസിംഹന്‍ ഇവിടെ വിജയിച്ചു. 1962വരെ കമ്മ്യൂണിസ്റ്റുകാരാണ് കെ.ജി.എഫില്‍ നിന്ന് നിയമസഭയിലെത്തിയത്. പിന്നീട്, 1985ല്‍ സി.പി.ഐ.എമ്മിന്റെ ടി.എസ് മണി ഇവിടെ വിജയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button