Latest NewsIndia

കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം : കർണ്ണാടക സ്കൂൾ അധികൃതർ

ബംഗളുരു: കശ്മീരി പണ്ഡിറ്റുകളുടെ കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുമെന്ന പ്രഖ്യാപനവുമായി കർണാടകയിലെ സ്കൂൾ. കൃഷ്ണ കന്നഡയിലെ പുട്ടൂർ നഗരത്തിലെ അംബിക മഹാവിദ്യാലയ എന്ന സ്കൂളാണ് സ്വാഗതാർഹമായ ഈ പ്രഖ്യാപനവുമായി രംഗത്തുവന്നിരിക്കുന്നത്. ദാരിദ്ര്യം മൂലം കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത് എന്ന നിർബന്ധമാണ് ഇതിനുപിന്നിൽ.

അംബിക മഹാവിദ്യാലയത്തിന്റെ കൺവീനർ സുബ്രമണ്യ നട്ടോജ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. കശ്മീർ ഫയൽസ് എന്ന ചലച്ചിത്രം കണ്ട് പണ്ഡിറ്റുകൾ അനുഭവിക്കുന്ന ദുരിതം മനസിലാക്കിയാണ് സ്കൂൾ അധികൃതർ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചലച്ചിത്രം കണ്ടതിനു ശേഷം അദ്ദേഹം കാശ്മീർ സന്ദർശിച്ചിരുന്നു.

കുട്ടികൾക്ക് ഹോസ്റ്റലിൽ സൗജന്യ താമസവും ഭക്ഷണവും നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഉന്നതനിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ വിദ്യാഭ്യാസ ചെലവുകൾ ഒരുവർഷത്തേക്ക് 80,000 രൂപയും, മറ്റുള്ള ചെലവുകളെല്ലാം ഉൾപ്പെടെ വേറെ 50,000 രൂപയും ഒരു കുട്ടിക്ക് ചെലവ് വരുന്നുണ്ട്. എന്നാൽ, പണ്ഡിറ്റുകളുടെ കുട്ടികൾക്ക് ഇതെല്ലാം സൗജന്യമായി നൽകാനാണ് സ്കൂൾ അധികൃതരുടെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button