ThiruvananthapuramLatest NewsKeralaNattuvarthaNews

‘പിസി ജോർജിന്റെ കാര്യത്തിൽ കാണിച്ചത് ഇരട്ട നീതി, നടപടി എടുക്കുന്നുണ്ടെങ്കിൽ എല്ലാവരുടേയും പേരിൽ സ്വീകരിക്കണം’

തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരെ വിവാദ പരാമർശം നടത്തിയെന്നാരോപിച്ച്, പിസി ജോർജിനെതിരെ നടപടി സ്വീകരിച്ച സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഹിന്ദുഐക്യവേദി സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി രംഗത്ത്. സ്റ്റാലിന്റെ പ്രേതം ബാധിച്ച പിണറായി സർക്കാർ ജനാധിപത്യ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നതെന്ന് വത്സൻ തില്ലങ്കേരി പറഞ്ഞു.

ജനാധിപത്യ സമൂഹത്തിൽ അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യവും, വിരുദ്ധാഭിപ്രായമുള്ളവർക്ക് വിയോജിക്കാനുള്ള അവസരവും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, ഇവിടെ ഒരു പൊതുപ്രവർത്തകന്റെ അഭിപ്രായ സ്വാതന്ത്ര്യത്തെ നാവരിഞ്ഞുകൊണ്ട്, അദ്ദേഹത്തിന്റെ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് വത്സൻ തില്ലങ്കേരി വ്യക്തമാക്കി.

അപ്രതീക്ഷിതം, ഉക്രൈനിൽ പറന്നിറങ്ങി ആഞ്ജലീന ജോളി: ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റ്

മതപ്രഭാഷണങ്ങൾ നടത്തുന്നതിനിടെ മതത്തിന്റെ ദിവ്യതയെ ഉയർത്തിക്കാണിക്കുന്നതിന് പുറമേ, ഇതരമതങ്ങളെ ആക്ഷേപിക്കുന്ന പ്രസംഗങ്ങളും ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പ്രമുഖനായ മുസ്ലീം പണ്ഡിതൻ യേശുക്രിസ്തു പിഴച്ചുപെറ്റതാണെന്ന് പറഞ്ഞതിൽ, കേസ് നൽകിയിട്ട് ഇതുവരെ ഒരു അന്വേഷണോ അറസ്‌റ്റോ ഉണ്ടായിട്ടില്ലെന്നും അഭിപ്രായ സ്വാതന്ത്ര്യമായാണ് അതിനെ മാദ്ധ്യമങ്ങൾ വിലയിരുത്തിയതെന്നും വത്സൻ തില്ലങ്കേരി പറഞ്ഞു.

‘ഹിന്ദു ക്ഷേത്രങ്ങൾക്ക് മുസ്ലീം വിശ്വാസികൾ പണം കൊടുക്കുന്നത് വ്യഭിചാര ശാലയ്‌ക്ക് പണം നൽകുന്നതിനേക്കാൾ അധമമാണെന്ന് മുജാഹിദ് ബാലുശേരി എന്ന മുസ്ലീം പണ്ഡിതൻ പറഞ്ഞിട്ടുണ്ട്. പരാതി ഉയർന്നിട്ടും നടപടിയുണ്ടായിട്ടില്ല. ക്രിസ്തുമതത്തെയും ഹിന്ദുമതത്തെയും ആക്ഷേപിച്ച് പ്രസംഗിച്ച് കേരളം മുഴുവൻ നടന്നയാളാണ് എംഎം അക്ബർ. ഇവർക്കെതിരെയൊന്നും നടപടി എടുത്തിട്ടില്ല. അവർക്കെല്ലാം അഭിപ്രായ സ്വാതന്ത്ര്യം അനുവദിച്ച് നൽകിയെങ്കിൽ പിസി ജോർജ്ജിന്റെ കാര്യത്തിൽ കാണിച്ചത് ഇരട്ട നീതിയാണ്. നടപടി എടുക്കുന്നുണ്ടെങ്കിൽ എല്ലാവരുടേയും പേരിൽ സ്വീകരിക്കണം,’ വത്സൻ തില്ലങ്കേരി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button