Latest NewsIndiaNewsTechnology

യുപിഐ പേയ്മെന്റ്: ഇനി ഇന്റർനെറ്റും സ്മാർട്ട്ഫോണും ഇല്ലാതെ പേയ്മെന്റ് നടത്താം

സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനമാണ് യുപിഐ 123 പേ

യുപിഐ പേയ്മെന്റ് രംഗത്ത് പുതിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). ഇന്റർനെറ്റും സ്മാർട്ട്ഫോണും ഉപയോഗിക്കാതെ യുപിഐ പേയ്മെന്റ് നടത്താൻ സഹായിക്കുന്ന യുപിഐ 123 പേ സംവിധാനവുമായാണ് എൻപിസിഐ എത്തിയിരിക്കുന്നത്.

സുരക്ഷിതമായി ഉപയോഗിക്കാൻ കഴിയുന്ന ഇൻസ്റ്റന്റ് പേയ്മെന്റ് സംവിധാനമാണ് യുപിഐ 123 പേ. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ ഫീച്ചർ ഫോണുകളിൽ പേയ്മെന്റ് നടത്താൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഐവിആർ നമ്പർ വഴിയുള്ള പേയ്മെന്റ്, മിസ്ഡ് കോളിലൂടെയുള്ള പേയ്മെന്റ്, ശബ്ദ അധിഷ്ഠിത സാങ്കേതികവിദ്യകളിലൂടെ ഉള്ള പേയ്മെന്റ് എന്നിവയാണ് ഇതിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

Also Read: അറബ് രാജ്യങ്ങൾ ശബ്ദമുയർത്തിയതിന് ശേഷമാണ് ബി.ജെ.പി നടപടി എടുത്തത്: അസദുദ്ദീൻ ഒവെെസി

shortlink

Related Articles

Post Your Comments

Related Articles


Back to top button