KeralaLatest NewsNews

ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം

ന്യൂഡല്‍ഹി: ഡിജിറ്റല്‍ ഇടപാട് ഉപയോഗിക്കുന്ന ആളുകള്‍ക്ക് വലിയ ആശ്വാസമായി റിസര്‍വ് ബാങ്കിന്റെ തീരുമാനം. ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമുള്ള യുപിഐ പേയ്‌മെന്റ് പരിധി ഒരു ഇടപാടിന് ഒരു ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായി ഉയര്‍ത്തി.

വിവിധ വിഭാഗത്തിലുള്ള യുപിഐ ഇടപാടുകളുടെ പരിധി കാലാകാലങ്ങളില്‍ അവലോകനം ചെയ്തിട്ടുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

Read Also: യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി മർദിച്ചതായി പരാതി

ആശുപത്രികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പണമടയ്ക്കുന്നതിനുള്ള യുപിഐ ഇടപാട് പരിധി ഒരു ഇടപാടിന് 1 ലക്ഷം രൂപയില്‍ നിന്ന് 5 ലക്ഷം രൂപയായി ഉയര്‍ത്താന്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ ആവശ്യങ്ങള്‍ക്കായി ഉയര്‍ന്ന തുകയുടെ യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കും.

റീട്ടെയില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ക്കുള്ള ഒരു പ്ലാറ്റ്‌ഫോം എന്ന നിലയില്‍ യുപിഐയുടെ വിശാലത വര്‍ദ്ധിപ്പിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക്  നടപടികള്‍ തുടരുകയാണെന്ന് യെസ് സെക്യൂരിറ്റീസ് റിസര്‍ച്ച് മേധാവിയും ലീഡ് അനലിസ്റ്റുമായ ശിവാജി ടാപ്ലിയാല്‍ പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button