ThiruvananthapuramKeralaNattuvarthaLatest NewsNews

യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി മർദിച്ചതായി പരാതി

മുണ്ടേല കാണിക്കപ്പെട്ടി ജങ്ഷനില്‍ മുരളി ലീല ദമ്പതികളുടെ മകന്‍ അരുണിന് (25) ആണ് മർദനത്തില്‍ പരിക്കേറ്റത്

നെടുമങ്ങാട്‌: യുവാവിനെ ഗുണ്ടാസംഘം വീട്ടില്‍ കയറി മർദിച്ചു. മുണ്ടേല കാണിക്കപ്പെട്ടി ജങ്ഷനില്‍ മുരളി ലീല ദമ്പതികളുടെ മകന്‍ അരുണിന് (25) ആണ് മർദനത്തില്‍ പരിക്കേറ്റത്. കൈയ്ക്കും തലയ്ക്കും കമ്പിപ്പാര കൊണ്ട് അടിയേറ്റ അരുണിനെ നെടുമങ്ങാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ആറോടെയായിരുന്നു സംഭവം. അക്രമികളായ തിരുമല സ്വദേശികളായ ബാസിത്, ഷെമീര്‍ എന്നിവരെ നാട്ടുകാർ പിടികൂടി ആര്യനാട് പൊലീസിന് കൈമാറി. നെടുമങ്ങാട്ടെ പൂക്കടയിലെ തൊഴിലാളിയാണ് അരുണ്‍.

Read Also : ക്ഷേ​​ത്ര​​ത്തി​​ലെ ഊ​​ട്ടു​​പു​​ര​​യി​​ൽ കി​​ട​​ന്നു​​റ​​ങ്ങി​​യ ആളുടെ ഫോ​​ൺ മോ​​ഷ്ടി​​ച്ചു: യു​വാ​വ് പി​ടി​യിൽ

കഴിഞ്ഞദിവസം കൂവക്കുടി പാലത്തിനു സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കൂവക്കുടിയില്‍ കട നത്തിയിരുന്ന രാജേഷ് ബാബുവുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടർന്നാണ് ആക്രമണം നടന്നത്. തടയാനെത്തിയ അമ്മ ലീലയുടെ കൈയും അടിച്ചൊടിച്ചു.

അക്രമികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടശേഷം ആര്യനാട് പൊലീസിനെ വിളിച്ചുവരുത്തി ഏല്‍പ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button