Latest NewsNewsBusiness

കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്: ലക്ഷ്യം 5,000 കോടിയുടെ ബിസിനസ്

മൈക്രോ ഫിനാൻസ് ശാഖകളുടെ എണ്ണം 100 ലേക്ക് ഉയർത്താനാണ് പദ്ധതിയിടുന്നത്

ബിസിനസ് രംഗത്ത് പുതിയ നീക്കങ്ങളുമായി കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്. ഈ സാമ്പത്തിക വർഷം 5000 കോടിയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ബിസിനസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം ആയിരം ശാഖകൾ തുറക്കാൻ സാധ്യതയുണ്ട്. കൂടാതെ, മുംബൈയിൽ നോഡൽ ഓഫീസും ആരംഭിക്കും. പ്രമുഖ ധനകാര്യ സേവന സ്ഥാപനമാണ് കെഎൽഎം ആക്സിവ ഫിൻവെസ്റ്റ്.

മൈക്രോ ഫിനാൻസ് ശാഖകളുടെ എണ്ണം 100 ലേക്ക് ഉയർത്താനാണ് പദ്ധതിയിടുന്നത്. 250 കോടി രൂപയാണ് കാർ ലോൺ വിതരണത്തിന് മാത്രമായി മാറ്റി വെച്ചത്. കൂടാതെ, ഗോൾഡ് ലോൺ വായ്പ 3,000 കോടിയിലേക്ക് എത്തിക്കാനും ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 17.38 കോടി രൂപയുടെ പ്രവർത്തനലാഭമാണ് കമ്പനി നേടിയത്.

Also Read: പാചക വാതക സിലിണ്ടറിലെ ചോർച്ച പരിഹരിക്കുന്നതിനിടെ തീപിടുത്തം: അപകടത്തിൽ ആറ് പേർക്ക് പരുക്കേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button