Latest NewsIndiaNewsBusiness

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്: തുടർച്ചയായ മൂന്നാം വർഷവും റേറ്റിംഗ് നില ഉയർന്നു

വരും വർഷങ്ങളിൽ ബ്രാഞ്ചുകളുടെ എണ്ണം ആയിരത്തിൽ എത്തിക്കാനാണ് മുത്തൂറ്റ് മിനി പദ്ധതിയിടുന്നത്

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ റേറ്റിംഗ് നിലയിൽ വീണ്ടും വളർച്ച. തുടർച്ചയായ മൂന്നാം വർഷമാണ് റേറ്റിംഗ് ഉയർന്നത്. നിലവിൽ, ബിബിബി + സ്റ്റേബിൾ റേറ്റിംഗാണ് ഉള്ളത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം, എ മൈനസ് സ്റ്റേബിൾ ആയാണ് റേറ്റിംഗ് നില ഉയർത്തിയത്.

‘ചുരുങ്ങിയ കാലയളവിൽ 22 ശതമാനം ശരാശരി വളർച്ച കൈവരിക്കാൻ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് സാധിച്ചിട്ടുണ്ട്. കൂടാതെ, റേറ്റിംഗ് ഉയരുന്നത് വഴി ഇടപാടുകാർക്ക് കാലക്രമേണ സ്വർണ പണയ പലിശ നിരക്കിൽ കുറവ് ലഭിച്ചേക്കും’, മുത്തൂറ്റ് ഫിനാൻസിയേഴ്സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

Also Read: ഇന്ന് 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്: ചൊവ്വാഴ്ച വരെ ശക്തമായ മഴയെന്ന് അധികൃതർ

വരും വർഷങ്ങളിൽ ബ്രാഞ്ചുകളുടെ എണ്ണം ആയിരത്തിൽ എത്തിക്കാനാണ് മുത്തൂറ്റ് മിനി പദ്ധതിയിടുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 25 ശതമാനം വളർച്ചയാണ് നേടിയത്. കൂടാതെ, സംയോജിത ആസ്തി 2,498.60 കോടി രൂപയായിരുന്നു. അതേസമയം, നടപ്പ് സാമ്പത്തിക വർഷം കൈകാര്യം ചെയ്യുന്ന ആസ്തി 4,000 കോടി രൂപയിൽ എത്തിക്കാൻ മുത്തൂറ്റിന് കഴിഞ്ഞിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button