Latest NewsNewsMobile PhoneTechnology

വിവോ ടി1എക്സ്: ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വിലയും സവിശേഷതയും അറിയാം

16 മെഗാപിക്സലാണ് സെൽഫി ക്യാമറ

ഇന്ത്യൻ വിപണിയിലെ താരമാകാൻ വിവോയുടെ ഏറ്റവും പുതിയ ബഡ്ജറ്റ് സ്മാർട്ട്ഫോണുകൾ എത്തിയിരിക്കുകയാണ്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിവോ ടി1എക്സ് സ്മാർട്ട്ഫോണുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ വിലയും സവിശേഷതയും അറിയാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2,408× 1,080 പിക്സൽ റെസലൂഷൻ കാഴ്ചവയ്ക്കുന്നുണ്ട്. സ്നാപ്ഡ്രാഗൺ 680 ൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 ആണ്. 5,000 എംഎഎച്ച് ബാറ്ററി ലൈഫ് നൽകിയിട്ടുണ്ട്.

Also Read: സംരംഭകത്വ ആശയങ്ങള്‍ യാഥാർഥ്യമാക്കാനൊരുങ്ങി കുറ്റൂര്‍ ഗ്രാമപഞ്ചായത്ത്

50 മെഗാപിക്സൽ, 2 മെഗാപിക്സൽ ഡ്യുവൽ പിൻ ക്യാമറകൾ നൽകിയിട്ടുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 11,999 രൂപയും 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 12,999 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button