NewsBeauty & StyleLife Style

തല നനച്ചു കുളിച്ചതിനുശേഷം ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

തലമുടി നനച്ച ശേഷം ടവൽ കൊണ്ട് വരിഞ്ഞു കെട്ടിവയ്ക്കുന്ന ശീലം ഉള്ളവരാണെങ്കിൽ അത് പൂർണമായും ഒഴിവാക്കണം

മുടി കൊഴിച്ചിൽ തടയാൻ പോഷക മൂല്യമുള്ള ഭക്ഷണങ്ങൾ കഴിക്കുന്നതിനു പുറമേ, മുടി നന്നായി പരിപാലിക്കുകയും വേണം. അശ്രദ്ധമായി മുടി കൈകാര്യം ചെയ്യുന്നത് മുടി കൊഴിച്ചിൽ കൂടാൻ കാരണമാകും. ഇത്തരത്തിൽ മുടി നനച്ചു കുളിച്ചതിനു ശേഷം മുടിയുടെ ആരോഗ്യം നിലനിർത്താൻ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. അവ പരിചയപ്പെടാം.

തലമുടി നനച്ച ശേഷം ടവൽ കൊണ്ട് വരിഞ്ഞു കെട്ടിവയ്ക്കുന്ന ശീലം ഉള്ളവരാണെങ്കിൽ അത് പൂർണമായും ഒഴിവാക്കണം. അത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. ടവൽ ചുറ്റുകയാണെങ്കിൽ അയഞ്ഞ രീതിയിൽ മാത്രം കെട്ടിവയ്ക്കുക. കൂടാതെ, അധികം പരുക്കനായ ടവൽ ഉപയോഗിക്കാൻ പാടില്ല. ഇത് മുടി പൊട്ടാൻ ഇടയാക്കും.

Also Read: രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ അവസാനിപ്പിക്കണം: കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി

മുടി നനഞ്ഞയുടനെ ചീകാൻ പാടില്ല. ഇഴ തമ്മിൽ വലിയ അകലമുള്ള ചീപ്പ് ഉപയോഗിച്ച് അൽപമൊന്ന് ഉണങ്ങിയ ശേഷം മാത്രം ചീകുക. ഗുണമേന്മയുള്ള ഹെയർ സിറം ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button