മുംബൈ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്ത് വിട്ട് കലണ്ടർ പ്രകാരം ഓഗസ്റ്റ് മാസത്തിൽ 18 ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധി ആയിരിക്കും. സ്വകാര്യ-പൊതുമേഖല ബാങ്കുകൾക്ക് അവധി ബാധകമാണ്. 12 പ്രവർത്തി ദിവസത്തിന് പുറമെ ,ഓഗസ്റ്റിലെ ആറ് വാരാന്ത്യ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കുന്നതല്ല. ആകെ 18 ദിവസങ്ങളിൽ രാജ്യത്തെ വിവിധ ബാങ്കുകൾക്ക് അവധിയായിരിക്കും.
വാരാന്ത്യ അവധിയ്ക്ക് പുറമെ ഓഗസ്റ്റ് 15ന് രാജ്യത്തെ എല്ലാ ബാങ്കുകൾക്കും അവധിയായിരിക്കും. ചില ബാങ്കുകൾക്ക് പ്രദേശിക അവധി പ്രമാണിച്ചാണ് ആർ.ബി.ഐ പ്രവർത്തന കലണ്ടർ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്റ്റ് മാസത്തിലെ ബാങ്ക് അവധികൾ പരിശോധിക്കാം;
ഓഗസ്റ്റ് 1 – ധ്രുക്പാ ഷീ-സി -ഗാങ്ടോക്
ഓഗസ്റ്റ് 8 – മുഹറം- ജമ്മു, ശ്രീനഗർ
ഓഗസ്റ്റ് 9 – മുഹറം -അഗർത്തല, അഹമ്മജബാദ്, ഐസ്വാൾ, ബെലാപൂർ, ബെംഗളൂരു, ഭോപ്പാൽ, ചെന്നൈ, ഹൈദരാബാദ്, ജെയ്പൂർ, കാൻപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂ ഡൽഹി, പാറ്റ്നാ, റായിപൂർ, റാഞ്ചി
പ്ലാസ്റ്റിക് അജൈവ പാഴ് വസ്തു സംഭരണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ഓഗസ്റ്റ് 11 – രക്ഷ ബന്ധൻ – അഹമ്മദബാദ്, ഭോപ്പാൽ, ഡെറാഡൂൺ, ജെയ്പൂർ, ഷിംല
ഓഗസ്റ്റ് 12 – രക്ഷ ബന്ധൻ – കാൻപൂർ, ലഖ്നൗ
ഓഗസ്റ്റ് 13 – പേട്രോട്സ് ഡേ – ഇംഫാൽ
ഓഗസ്റ്റ് 15 – സ്വാതന്ത്ര്യ ദിനം – എല്ലാ സർക്കളിലും അവധിയാണ്
ഓഗസ്റ്റ് 16 – പാഴ്സി പുതുവർഷം – ബേലാപൂർ, മുംബൈ, നാഗ്പൂർ
ഓഗസ്റ്റ് 18 – ജന്മാഷ്ടമി – ഭുവനേശ്വർ, ഡെറാഡൂൺ, കാൻപൂർ, ലഖ്നൗ
ഓഗസ്റ്റ് 19 – ജന്മാഷ്ടമി / കൃഷ്ണ ജയന്തി – അഹമ്മദബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ചെന്നൈ, ഗാങ്ടോക്, ജയ്പൂർ, ജമ്മു, പാറ്റ്നാ, റായിപൂർ, റാഞ്ചി,ഷിലോങ്, ഷിംല
ഓഗസ്റ്റ് 20 – ശ്രീകൃഷ്ണ അഷ്ടമി – ഹൈദരാബാദ്
ഓഗസ്റ്റ് 29 – ശ്രിമന്താ ശങ്കരദേവ ടിതി – ഗുവാഹത്തി
ഓഗസ്റ്റ് 31 – സമവത്സാരി, ഗണേശ ചുതുർത്ഥി, വരസിദ്ധി, വിനാക വൃതം, വിനായക ചതുർത്ഥി – അഹമ്മദബാദ്, ബേലാപൂർ, ബെംഗളൂരു, ഭുവനേശ്വർ. ചെന്നൈ, ഹൈദരാബാദ്, മുംബൈ, നാഗ്പൂർ, പനാജി
കേരളത്തിന് 22000 കിലോലിറ്റര്‍ മണ്ണെണ്ണ ലഭിക്കും: മന്ത്രി ജി.ആര്‍ അനില്‍
വാരാന്ത്യ അവധി
ഓഗസ്റ്റ് 7 – ഞായർ
ഓഗസ്റ്റ് 13 – രണ്ടാം ശനി
ഓഗസ്റ്റ് 14 – ഞായർ
ഓഗസ്റ്റ് 21 – ഞായർ
ഓഗസ്റ്റ് 27 – നാലാം ശനി
ഓഗസ്റ്റ് 28 – ഞായർ
Post Your Comments