Latest NewsKeralaNews

ഓണാവധി: വീടുപൂട്ടി യാത്രപോകുന്നവർ പോലീസിന്റെ മൊബൈൽ ആപ്പിൽ വിവരങ്ങൾ നൽകണം

തിരുവനന്തപുരം: ഓണാവധിക്ക് വീടുപൂട്ടി യാത്രപോകുന്നവർ അക്കാര്യം പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴി പോലീസിനെ അറിയിച്ചാൽ അധിക സുരക്ഷ ഉറപ്പുവരുത്താം. ഇത്തരം വീടുകൾക്ക് സമീപം പോലീസിന്റെ സുരക്ഷയും പട്രോളിംഗും ശക്തിപ്പെടുത്താൻ ഇത് ഉപകരിക്കും.

Read Also: ‘എന്താണിവിടെ സംഭവിക്കുന്നത്?’: രാജ്പഥിന്റെ പേര് മാറ്റാനൊരുങ്ങുന്ന കേന്ദ്ര സർക്കാരിനെതിരെ മഹുവ മൊയ്ത്ര

പോൽ ആപ് എന്ന കേരളാ പോലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം മോർ സർവ്വീസസ് എന്ന വിഭാഗത്തിലെ ലോക്ക്ഡ് ഹൗസ് ഇൻഫർമേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ നൽകാം. ഇങ്ങനെ നൽകുന്ന വിവരങ്ങൾ അടിസ്ഥാനമാക്കി പോലീസ് പട്രോളിംഗും സുരക്ഷയും ക്രമീകരിക്കാൻ അധികൃതർ നടപടി സ്വീകരിക്കും.

2020 ൽ നിലവിൽ വന്ന ഈ സംവിധാനം ഇതുവരെ 2945 പേർ വിനിയോഗിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ 450 പേരാണ് വീടുപൂട്ടി യാത്ര പോകുന്ന വിവരം പോലീസിനെ അറിയിച്ച് സുരക്ഷ ഉറപ്പാക്കിയത്. തിരുവനന്തപുരം ജില്ലയില്‍ 394 പേരും എറണാകുളം ജില്ലയില്‍ 285 പേരും ഈ സംവിധാനം വിനിയോഗിച്ചിട്ടുണ്ട്.

Read Also: സിയാൽ മാതൃകയിൽ കർഷകർക്ക് പങ്കാളിത്തമുള്ള കമ്പനി രൂപീകരിക്കും: മന്ത്രി പ്രസാദ്

shortlink

Related Articles

Post Your Comments

Related Articles


Back to top button