Latest NewsIndia

ഗുണ്ടാ നേതാവും എംഎൽഎയുമായ മുഖ്താര്‍ അന്‍സാരിയുടെ മകനു പിന്നാലെ ഭാര്യാ സഹോദരനും അറസ്റ്റില്‍

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുഖ്താര്‍ അന്‍സാരിയുടെ മകനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ ഭാര്യാ സഹോദരനും അറസ്റ്റില്‍. ആതിഫ് റാസയെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. മറ്റൊരു കേസില്‍ ജയിലിലായിരുന്ന ആതിഫ് റാസ ജാമ്യത്തില്‍ പുറത്തിറങ്ങിയതിനു പിന്നാലെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്തത്..

മുഖ്താര്‍ അന്‍സാരിയുടെ മകന്‍ അബ്ബാസ് അന്‍സാരിയെ യു.പിയിലെ പ്രയാഗ് രാജിലെ ഇ.ഡി ഓഫിസില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുടെ എം.എല്‍.എ ആണ് 30കാരനായ അബ്ബാസ് അന്‍സാരി.

കഴിഞ്ഞമാസം മുഖ്താര്‍ അന്‍സാരിയുടെ വസതിയില്‍ നിന്ന് ഇ.ഡി 1.48 കോടിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടിയിരുന്നു. നിലവില്‍ യു.പി ജയിലിലാണ് മുഖ്താര്‍ അന്‍സാരി. ജയിൽ സൂപ്രണ്ടിനെ തോക്കിൻ മുനയിൽ നിർത്തി വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ 7 വർഷത്തെ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് ഇയാൾ. ഗുണ്ടാ നേതാവായിരുന്ന ഇയാൾക്ക് പാർട്ടി സീറ്റ് കൊടുത്തതോടെ ഇയാൾ എംഎൽഎ ആകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button