Latest NewsNewsBusiness

ചിലവുകൾ വർദ്ധിക്കുന്നു, മൂന്നാം ഘട്ട പിരിച്ചുവിടലുമായി അൺ അക്കാദമി

കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്

ഒരു വർഷത്തിനിടെ മൂന്നാം ഘട്ട പിരിച്ചുവിടലുമായി പ്രമുഖ എഡ്ടെക് സ്ഥാപനമായ അൺ അക്കാദമി. റിപ്പോർട്ടുകൾ പ്രകാരം, മൂന്നാം ഘട്ടത്തിൽ 350 ഓളം ജീവനക്കാർക്കാണ് തൊഴിൽ നഷ്ടമായത്. സോഫ്റ്റ് ബാങ്ക് പിന്തുണയുള്ള സ്ഥാപനം കൂടിയാണ് അൺ അക്കാദമി. സാമ്പത്തിക മാന്ദ്യം പിടിമുറുക്കിയതോടെയാണ് ജീവനക്കാരുടെ പിരിച്ചുവിടൽ നടപടികളിലേക്ക് കമ്പനി നീങ്ങിയത്.

കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനി സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ കാലയളവിൽ പലതരത്തിലുള്ള ചിലവ് ചുരുക്കൽ നടപടികൾക്ക് രൂപം നൽകുന്നതിനോടൊപ്പം ഘട്ടം ഘട്ടമായി ജീവനക്കാരുടെ എണ്ണവും വെട്ടിച്ചുരുക്കിയിരുന്നു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് നോട്ടീസ് പിരീഡ് ഉണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്. നോട്ടീസ് പിരീഡിന് പകരമായി രണ്ടു മാസത്തെ അധിക ശമ്പളത്തോടൊപ്പം ഒരു വർഷത്തേക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷയും ഉറപ്പുവരുത്തുന്നുണ്ട്.

Also Read: വർക്ക് പെർമിറ്റ് നേടണോ: തൊഴിൽ വൈദഗ്ധ്യ പരീക്ഷ നിർബന്ധമാക്കി കുവൈത്ത്

അപ്രതീക്ഷിതമായ പിരിച്ചുവിടൽ നടപടികൾ സ്വീകരിച്ചതിനാൽ ജീവനക്കാരോട് അൺ അക്കാദമി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കമ്പനിയിലേക്ക് എത്തുന്ന ഫണ്ടിംഗ് ഗണ്യമായി കുറഞ്ഞതോടെയാണ് ചിലവ് കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരായത്. ഏകദേശം 1,000 ജീവനക്കാരെ കഴിഞ്ഞ ഏപ്രിലിൽ കമ്പനി പിരിച്ചുവിട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button