Latest NewsNewsBusiness

ഓപ്പൺ ഓഫർ അവസാനിച്ചു, എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമയെന്ന നേട്ടം ഇനി അദാനി ഗ്രൂപ്പിന്

ഏറ്റവും വലിയ ഓഹരി ഉടമയെന്ന നിലയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിർണായക സ്വാധീനം ചെലുത്താൻ അദാനി ഗ്രൂപ്പിന് കഴിയുന്നതാണ്

എൻഡിടിവിയുടെ ഓഹരികൾ സ്വന്തമാക്കാനുള്ള ഓപ്പൺ ഓഫർ ഇന്നലെ അവസാനിച്ചതോടെ, എൻഡിടിവിയിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾ വീണ്ടും ഉയർന്നു. കണക്കുകൾ പ്രകാരം, നേരത്തെ തന്നെ എൻഡിടിവിയുടെ 29.18 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്. കൂടാതെ, ഓപ്പൺ ഓഫർ മുഖാന്തരം 8.32 ശതമാനം ഓഹരികളും സ്വന്തമാക്കിയിട്ടുണ്ട്. ഇതോടെ, എൻഡിടിവിയിൽ അദാനി ഗ്രൂപ്പിന്റെ ആകെ ഓഹരി 37.5 ശതമാനമായി ഉയർന്നു.

ഓപ്പൺ ഓഫർ കഴിഞ്ഞതോടെ, എൻഡിടിവിയിലെ ഏറ്റവും വലിയ ഓഹരി ഉടമ അദാനി ഗ്രൂപ്പാണ്. മുൻപ് പ്രണോയ് റോയിക്കും ഭാര്യ രാധിക റോയിക്കുമായിരുന്നു എൻഡിടിവിയിൽ ഏറ്റവും കൂടുതൽ ഓഹരി ഉണ്ടായിരുന്നത്. നിലവിൽ, അദാനി ഗ്രൂപ്പിന്റെ ഓഹരികൾ 50 ശതമാനത്തിന് മുകളിലല്ലാത്തതിനാൽ എൻഡിടിവിയെ ഏറ്റെടുത്തെന്ന് പറയാൻ അദാനി ഗ്രൂപ്പിന് സാധിക്കുകയില്ല. അതേസമയം, ഏറ്റവും വലിയ ഉടമയെന്ന എന്ന നിലയിൽ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിർണായക സ്വാധീനം ചെലുത്താൻ അദാനി ഗ്രൂപ്പിന് കഴിയുന്നതാണ്.

Also Read: വ്യക്തിഗത വായ്പകൾ ഉയർന്നു, പുതിയ കണക്കുകൾ പുറത്തുവിട്ട് എസ്ബിഐ

ഓപ്പൺ ഓഫർ മുഖാന്തരം നോൺ- ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സിൽ നിന്നും 39.34 ലക്ഷം ഓഹരികളും, സാധാരണ നിക്ഷേപകരിൽ നിന്നും 7.06 ലക്ഷം ഓഹരികളും ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ ബയേഴ്സിൽ നിന്നും 6.86 ലക്ഷം ഓഹരികളുമാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button