Latest NewsNewsInternational

വധശിക്ഷ ശരിയത്ത് ലംഘനം, ആയത്തുള്ള അലി ഖമേനിക്കെതിരെ പരസ്യവിമര്‍ശനവുമായി ഉന്നത സുന്നി നേതാവ്

ഇറാനിലെ ഉന്നത സുന്നി മത നേതാവ് മൗലവി അബ്ദുള്‍ ഹമിദ് ജനങ്ങളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ രംഗത്ത് വന്നു

ടെഹ്റാന്‍: ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നവരെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഇറാനിലെ ഉന്നത സുന്നി മത നേതാവ് മൗലവി അബ്ദുള്‍ ഹമിദ് ജനങ്ങളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ രംഗത്ത് വന്നു.

Read Also:മുസ്ലിംലീഗ് വർഗീയ കക്ഷിയാണെന്ന പിണറായി വിജയന്റെ നിലപാട് എം.വി ഗോവിന്ദൻ തിരുത്തിയതിനെ സ്വാഗതം ചെയ്യുന്നു: വി ഡി സതീശൻ

വധശിക്ഷ ശരിയത്ത് നിയമത്തിന്റെ ലംഘനമാണെന്ന് അദ്ദേഹം ഇറാന്‍ ഭരണകൂടത്തിന് മുന്നറിയിപ്പ് നല്‍കി.

ഹിജാബ് വിരുദ്ധ പ്രതിഷേധത്തില്‍ പങ്കെടുത്ത മൊഹ്സെന്‍ ശേഖരിയുടെ വധശിക്ഷ കഴിഞ്ഞ ദിവസമാണ് ഇറാന്‍ ഭരണകൂടം നടപ്പിലാക്കിയത്. ഈ സംഭവത്തെ അപലപിച്ച സുന്നി നേതാവ്, ആളുകളെ കൊന്നൊടുക്കിയത് കൊണ്ടുമാത്രം പ്രതിഷേധത്തിന്റെ തീ അണയുകയില്ലെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ ഓര്‍മ്മിപ്പിച്ചു.

ദൈവത്തിനെതിരെ തിരിഞ്ഞാലും ശരിയത്തില്‍ വധശിക്ഷ വിധിക്കുന്നില്ലെന്നും ഇത് എവിടെയാണ് എഴുതി വച്ചതെന്നും അദ്ദേഹം ചോദിച്ചു. സെപ്തംബര്‍ മുതല്‍ നിരപരാധികളായ നിരവധി പൗരന്മാരെ സര്‍ക്കാര്‍ ഏജന്റുമാര്‍ കൊന്നൊടുക്കിയിട്ടുണ്ടെന്നും ആരും ഇതിന് ഉത്തരവാദിത്വം ഏറ്റെടുക്കുകയോ നീതി ലഭിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടര്‍ന്ന് സദാചാര പോലീസ് കൊന്ന മൊഹ്സി അമ്നിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് ഇറാനില്‍ ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങള്‍ ആരംഭിച്ചത്. പതിയെ ഹിജാബ് വിരുദ്ധ പ്രതിഷേധം ഭരണകൂട ഭീകരതയ്ക്കെതിരായ പ്രതിഷേധമായി മാറുകയായിരുന്നു. നിരവധി പേരാണ് മുടിമുറിച്ചും ഹിജാബ് ഉപേക്ഷിച്ചും തെരുവില്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ ഉടനടി അറസ്റ്റ് ചെയ്ത് ശിക്ഷ നല്‍കണമെന്നാണ് ഉത്തരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button