Latest NewsKeralaNews

ഇരുചക്ര വാഹനങ്ങളില്‍ കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക: മുന്നറിയിപ്പുമായി പൊലീസ്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ ചില രക്ഷിതാക്കള്‍ കുട്ടികളെ കൊണ്ടുപോകുന്നത് കാണുമ്പോള്‍ പലര്‍ക്കും ഭയം തോന്നാറുണ്ട്. തീരെ അലക്ഷ്യമായാണ് കുട്ടികളുമായി യാത്ര ചെയ്യാറുള്ളത്. കുട്ടികളുമായി ഒരു വാഹനത്തില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ എന്നതിനെപ്പറ്റി പോലും വ്യക്തതയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇപ്പോള്‍ ഇതാ കുട്ടികളുമായി ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേരളാ പൊലീസ്.

Read Also: ഐഫോൺ ഉപയോക്താക്കൾക്ക് സന്തോഷ വാർത്ത, ഇന്ന് മുതൽ 5ജി സേവനങ്ങൾ ഉപയോഗിക്കാൻ അവസരം

പൊലീസിന്റെ മുന്നറിയിപ്പ്:

ബൈക്കുകളില്‍ പെട്രോള്‍ ടാങ്കിന്റെ മുകളില്‍ ഇരുത്തിയും ഉറക്കിയും സ്‌കൂട്ടറുകളില്‍ പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയുമൊക്കെ കുട്ടികളെ കൊണ്ടുപോകാറുള്ള കാഴ്ച സ്ഥിരമാണ്. കുഞ്ഞു കുട്ടികളുമായി ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പരമാവധി ശ്രദ്ധപുലര്‍ത്തുക. ബൈക്കില്‍ കുട്ടികളുമായി ദൂരയാത്ര ഒഴിവാക്കുക. കുട്ടികള്‍ ഉറങ്ങിപ്പോകാനുള്ള സാധ്യത കൂടുതലാണ്. അഥവാ കുട്ടികളുമായി യാത്ര ചെയ്യുന്നെങ്കില്‍ കുട്ടികളെ ബൈക്ക് ഓടിക്കുന്നയാളുടെയും പിന്നിലെ യാത്രക്കാരന്റെയും ഇടയില്‍ മാത്രം ഇരുത്തുക.

സിംഗിള്‍ സീറ്റ് ബൈക്കുകളില്‍ കുട്ടികളുമായി യാത്ര ചെയ്യാതിരിക്കുക. സ്‌കൂള്‍ കുട്ടികള്‍ക്ക് ഹെല്‍മറ്റ് ഉപയോഗിക്കുക. ചിലര്‍ കുട്ടികളെ ഇരുചക്ര വാഹനത്തില്‍ നിര്‍ത്തി യാത്ര ചെയ്യുന്നത് കാണാം. ഇതുമൂലം വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തില്‍ പെടാനുള്ള സാധ്യത കൂടുതലാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button