Latest NewsNewsIndia

ഇന്ത്യയില്‍ പത്ത് വയസിന് താഴെയുള്ള കുട്ടികളില്‍ ആര്‍ത്തവം വര്‍ധിക്കുന്നുവെന്ന് ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ട്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പത്ത് വയസിനു താഴെയുള്ള കുട്ടികളില്‍ ശാരീരികമാറ്റങ്ങള്‍ കാണുന്നത് വര്‍ധിച്ചിട്ടുണ്ട്

ന്യൂഡല്‍ഹി: രാജ്യത്ത് പത്ത് വയസില്‍ താഴെയുള്ള കുട്ടികളില്‍ ആര്‍ത്തവം വര്‍ധിക്കുന്നുവെന്ന് ശിശുരോഗ വിദഗ്ധരുടെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ദേശീയ തലത്തില്‍ പഠനം നടത്താന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍.).

Read Also: പോളിംഗ് ബൂത്തുകൾ ഇനി എളുപ്പത്തിൽ അറിയാം! ചെയ്യേണ്ടത് ഇത്രമാത്രം

2024 അവസാനത്തോടെ ആരംഭിക്കുന്ന സര്‍വേയ്ക്ക് ഐ.സി.എം.ആറിന്റെ കീഴിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ റീപ്രൊഡക്ടീവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്താണ് നേതൃത്വം വഹിക്കുക.

സാധാരണ പെണ്‍കുട്ടികളില്‍ 8നും 13-നുമിടയിലുള്ള പ്രായത്തിലാണ് ആര്‍ത്തവം തുടങ്ങുന്നത്. ആണ്‍കുട്ടികളില്‍ 9-14 വയസിനിടയിലാണ് ശാരീരികമാറ്റം കണ്ടുതുടങ്ങുന്നത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പത്ത് വയസിനു താഴെയുള്ള കുട്ടികളില്‍ ശാരീരികമാറ്റങ്ങള്‍ കാണുന്നത് വര്‍ധിച്ചിട്ടുണ്ട്.

നേരത്തേയുള്ള ഈ ശാരീരികമാറ്റങ്ങള്‍ അസ്ഥിക്ഷയം, ഉയരം കുറയല്‍ തുടങ്ങി കുട്ടികളുടെ ശാരീരിക വളര്‍ച്ചയെ ബാധിക്കും. ഉത്കണ്ഠ പോലുള്ള വൈകാരികവും മാനസികവുമായ വെല്ലുവിളികള്‍ക്ക് കാരണമാകുമെന്നും ആരോഗ്യവിദഗ്ധര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button