NewsFood & Cookery

മധുരക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങൾ അറിയാം

ദഹനം മെച്ചപ്പെടുത്താൻ മധുരക്കിഴങ്ങ് വളരെ നല്ലതാണ്

വളരെ രുചികരമായ ഒന്നാണ് മധുരക്കിഴങ്ങ്. രുചിയോടൊപ്പം തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. ഫൈബർ, വിറ്റാമിൻ, മിനറൽ, ആന്റി- ഓക്സിഡന്റ് എന്നിവയാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറയ്ക്കാനും മധുരക്കിഴങ്ങ് മികച്ച ഓപ്ഷനാണ്. മധുരക്കിഴങ്ങിന്റെ മറ്റ് ഗുണങ്ങൾ അറിയാം.

ദഹനം മെച്ചപ്പെടുത്താൻ മധുരക്കിഴങ്ങ് വളരെ നല്ലതാണ്. മധുരക്കിഴങ്ങിൽ അടങ്ങിയ ഫൈബറാണ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്. കൂടാതെ, അസിഡിറ്റി തടയാനുള്ള കഴിവും മധുരക്കിഴങ്ങിന് ഉണ്ട്.

Also Read: കൗമാരക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കുഴല്‍ക്കിണറില്‍ എറിഞ്ഞു

മധുരക്കിഴങ്ങിൽ ഉയർന്ന അളവിൽ വിറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെ നല്ലതാണ്. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിർത്താൻ വിറ്റാമിൻ സി പ്രത്യേക പങ്കുവഹിക്കുന്നുണ്ട്.

പ്രമേഹരോഗികൾ പലപ്പോഴും മധുരക്കിഴങ്ങ് ഒഴിവാക്കാറുണ്ട്. എന്നാല്‍, ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ, ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button