Latest NewsNewsTechnology

വിവോയുടെ ഏറ്റവും പുതിയ വൈ- സീരിയസ് സ്മാർട്ട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു

6.51 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ വൈ- സീരീസ് ഹാൻഡ്സെറ്റ് ചൈനീസ് അവതരിപ്പിച്ചു. വിവോ വൈ35എം സ്മാർട്ട്ഫോണുകളാണ് തരംഗം സൃഷ്ടിക്കാൻ എത്തിയിരിക്കുന്നത്. ഒട്ടനവധി ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള വിവോ വൈ35എം ഇപ്പോൾ ചൈനയിൽ നിന്ന് മാത്രമാണ് വാങ്ങാൻ സാധിക്കുകയുള്ളൂ. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.51 ഇഞ്ച് എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1,600 × 720 പിക്സൽ റെസല്യൂഷനും, 60 ഹെർട്സ് റിഫ്രഷ് റേറ്റും ലഭ്യമാണ്. മീഡിയടെക് ഡൈമൻസിറ്റി 700 ആണ് പ്രോസസർ. 15 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

Also Read: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയത്തെ നഴസ് മരിച്ച സംഭവം വേദനാജനകം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പ്രധാനമായും സ്റ്റാറി ബ്ലാക്ക്, സ്റ്റാർ ഓറഞ്ച് എന്നിങ്ങനെ രണ്ട് കളർ വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്. വിവോ വൈ35എം 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,399 യുവാനാണ് ( ഏകദേശം 16,800 രൂപ) വില. 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,599 യുവാനും (ഏകദേശം 19,800 രൂപ), 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന് 1,699 യുവാനുമാണ് (ഏകദേശം 20,400 രൂപ) വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button