KasargodLatest NewsKeralaNattuvarthaNews

കാ​റി​നു പി​ന്നി​ൽ മ​റ്റൊ​രു കാ​റി​ടി​ച്ച് അപകടം : ആ​റു പേ​ർ​ക്ക് പ​രി​ക്ക്

കെ.​എ​സ്.​ടി.​പി റോ​ഡി​ൽ സൗ​ത്ത്ചി​ത്താ​രി​യി​ലാ​ണ് അ​പ​ക​ടം നടന്ന​ത്

കാ​ഞ്ഞ​ങ്ങാ​ട്: ചി​ത്താ​രി​യി​ൽ കാ​റി​നു പി​ന്നി​ൽ മ​റ്റൊ​രു കാ​റി​ടി​ച്ച് ആ​റു പേ​ർ​ക്ക് പ​രി​ക്ക്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ഇ​ഖ്ബാ​ൽ ന​ഗ​റി​ലെ സു​ഹൈ​ബി​നെ (26) മം​ഗ​ളൂ​രു ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ക്ബാ​ൽ ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ബാ​സി​ത് (25), ബാ​ഷ(27), ഇ​ട്ട​മ്മ​ലി​ലെ നി​സാ​മു​ദ്ദീ​ൻ(30), നീ​ലേ​ശ്വ​ര​ത്തെ സു​ഹൈ​ൽ(20), അ​ഹ​മ്മ​ദ്(20) എ​ന്നി​വ​രെ കാ​ഞ്ഞ​ങ്ങാ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.

Read Also : കായിക മന്ത്രിയുടെ വിവാദ പ്രസ്താവനയെ ന്യായീകരിച്ചത് ആളുകളുടെ വിവേചന ബുദ്ധിയെ ചോദ്യം ചെയ്യുന്നതിന് തുല്യം: വിഡി സതീശൻ

ഞാ​യ​റാ​ഴ്ച രാ​ത്രി 12.30 ഓ​ടെയാണ് സംഭവം. കെ.​എ​സ്.​ടി.​പി റോ​ഡി​ൽ സൗ​ത്ത്ചി​ത്താ​രി​യി​ലാ​ണ് അ​പ​ക​ടം നടന്ന​ത്. അ​ജാ​നൂ​ർ ഇ​ഖ്ബാ​ൽ ന​ഗ​റി​ലെ​യും നി​ലേ​ശ്വ​രം സ്വ​ദേ​ശി​ക​ളും സ​ഞ്ച​രി​ച്ച കാ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ഇ​രു കാ​റു​ക​ളും കാ​ഞ്ഞ​ങ്ങാ​ട് ഭാ​ഗ​ത്തേ​ക്ക് വ​രിക​യാ​യി​രു​ന്നു. പി​റ​കി​ലി​ടി​ച്ച കാ​ർ മു​ന്നി​ലെ കാ​റി​ന്റെ മു​ക​ളി​ൽ​കൂ​ടി ക​യ​റി​യി​റ​ങ്ങി​യ ശേ​ഷം തൊ​ട്ട​ടു​ത്ത പെ​ട്ടി​ക്ക​ട​യി​ലും മ​ര​ത്തി​ലും ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. അപകടത്തിൽ ചി​ത്താ​രി​യി​ലെ ഖാ​ലി​ദി​ന്റെ പെ​ട്ടി​ക്ക​ട പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. കാ​റു​ക​ൾ പൂർണമായും ത​ക​ർ​ന്നുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button