KottayamKeralaNattuvarthaLatest NewsNews

പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ മോ​ഷ​ണം : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ക​രിം മ​ല്ലി​ത (27)യെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്

പെ​രു​വ: പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പ​ശ്ചി​മ ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി ക​രിം മ​ല്ലി​ത (27)യെ​യാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

Read Also : രാജ്യത്ത് ടെലികോം രംഗം കുതിക്കുന്നു, 3കൊല്ലത്തിനകം ലോകത്തിലെ പ്രധാന ടെലികോം ടെക്നോളജി കയറ്റുമതിക്കാരായി ഇന്ത്യ വളരും

പെ​രു​വ മാ​ർ​ക്ക​റ്റി​നു​ള്ളി​ൽ ആണ് സംഭവം. മ​ട​ത്താ​ട്ട് ബാ​ബു​വി​ന്‍റെ പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ നി​ന്നു​മാ​ണ് ഇയാൾ പ​ണം മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടി​ച്ച പ​ണ​വു​മാ​യി മാ​ർ​ക്ക​റ്റി​ന് താ​ഴെ​യു​ള്ള ചാ​യ​ക്ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ സം​ശ​യം തോ​ന്നി​യ ക​ട​ക്കാ​ര​ൻ പൊലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പൊലീ​സ് എ​ത്തി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം പുറത്ത​റി​യു​ന്ന​ത്. 1500 ഓ​ളം രൂ​പ​യു​ടെ ചി​ല്ല​റ നാ​ണ​യ​ങ്ങ​ളും നോ​ട്ടു​ക​ളു​മാ​ണ് മോഷ്ടിച്ചത്.

വെ​ള​ളൂ​ർ എ​സ്ഐ എം.​എ​ൽ. വി​ജ​യ​പ്ര​സാ​ദി​ന്‍റെ നേ​തൃ​ത്യ​ത്തി​ൽ എ​സ്.​കെ. മ​നോ​ജ്, എ​എ​സ്ഐ രാം​ദാ​സ്, സി​ബി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button