Latest NewsNewsTechnology

മിഡ് റേഞ്ച് ഹാൻഡ്സെറ്റുമായി വിവോ, സവിശേഷതകൾ ഇവയാണ്

പ്രധാനമായും ഓറഞ്ച് ഷിമ്മർ, ബ്ലാക്ക് എൻജിൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക

ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയമേറിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. ബഡ്ജറ്റ് റേഞ്ചിലും മിഡ് റേഞ്ചിലുമായ വിവോയുടെ ഒട്ടനവധി ഹാൻഡ്സെറ്റുകൾ വിപണിയിൽ ലഭ്യമാണ്. വിവോ പുറത്തിറക്കിയ സ്മാർട്ട്ഫോണാണ് വിവോ വൈ56 5ജി. കിടിലൻ സവിശേഷതയാണ് ഈ ഹാൻഡ്സെറ്റ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. പ്രധാന ഫീച്ചറുകൾ അറിയാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് എൽസിഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 2408×1080 പിക്സൽൽ റെസല്യൂഷൻ ലഭ്യമാണ്. 20:9 ആക്സ്പെക്റ്റ് റേഷ്യോ, 60 ഹെർട്സ് സ്ക്രീൻ റിഫ്രഷ് റേറ്റ് എന്നിവയും ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 700 എസ്ഒസി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനമാക്കിയുള്ളതാണ്.

Also Read: അട്ടപ്പാടി മധു വധക്കേസിൽ വാദം കേൾക്കൽ ഇന്ന് മുതൽ ആരംഭിക്കും; അടുത്ത മാസത്തിൽ വിധി പ്രസ്താവം ഉണ്ടാവാന്‍ സാധ്യത

സാംസംഗ് ജെഎൻ150 മെഗാപിക്സൽ സെൻസറാണ് പ്രൈമറി ക്യാമറ. 2 മെഗാപിക്സൽ ഡെപ്ത് സെൻസറും നൽകിയിട്ടുണ്ട്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. ഫോട്ടോ, നൈറ്റ്, പോർട്രെയ്റ്റ്, വീഡിയോ, പനോരമ, ലൈവ് ഫോട്ടോ, സ്ലോ മോഷൻ, ടൈം ലാപ്സ്, തുടങ്ങിയ മോഡുകൾ ലഭ്യമാണ്. 18 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും 5,000 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്.

പ്രധാനമായും ഓറഞ്ച് ഷിമ്മർ, ബ്ലാക്ക് എൻജിൻ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വിവോ വൈ56 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 19,999 രൂപയാണ്. ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ നിന്നും, റീട്ടെയിൽ ഷോറൂമുകളിൽ നിന്നും വിവോ വൈ56 5ജി വാങ്ങാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button