Latest NewsKeralaNews

അസുഖം ഇടതു കാലിന്: ശസ്ത്രക്രിയ ചെയ്തത് വലതു കാലിൽ, ഡോക്ടർക്കെതിരെ പരാതിയുമായി രോഗി

കോഴിക്കോട്: രോഗിയുടെ കാൽമാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരെ പരാതി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെയാണ് പരാതി. മാവൂർ റോഡിലെ നാഷണൽ ആശുപത്രിയിലാണ് കാൽമാറി ശസ്ത്രക്രിയ നടന്നത്. കക്കോടി മക്കട ‘നക്ഷത്ര’യിൽ സജിന സുകുമാരനാണ് ശസ്ത്രക്രിയ നടന്നത്. ഇടതുകാലിന്റെ ഞരമ്പിനേറ്റ ക്ഷതം പരിഹരിക്കാനാണ് സജിന ശസ്ത്രക്രിയയ്ക്ക് വിധേയയായത്.

Read Also: പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ ഘട്ടത്തിൽ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി ശിവൻ കുട്ടി

വാതിലിനിടയിൽ കുടുങ്ങിയാണ് സജിനയ്ക്ക് ഇടതുകാലിന്റെ ഉപ്പൂറ്റിക്ക് പരിക്കേറ്റത്. ഒരു വർഷം മുൻപായിരുന്നു സംഭവം. മാസങ്ങളായി മരുന്ന് കഴിച്ചിട്ടും വേദന മാറാത്തതിനെ തുടർന്നാണ് സജിന സ്വകാര്യ ആശുപത്രിയിലെത്തി സർജനെ കണ്ടത്. ഓർത്തോ സർജൻ ഡോ. ബഹിർഷാന്റെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ആദ്യം കാണിച്ചത്. നാഷണൽ ആശുപത്രിയിലും അദ്ദേഹം ചികിത്സിക്കുന്നുണ്ട്. ശസ്ത്രക്രിയക്കായി ഫെബ്രുവരി 20ാം തിയതിയാണ് ഇവിടെ പ്രവേശിപ്പിച്ചത്. 21ന് ശസ്ത്രക്രിയ കഴിഞ്ഞു. ബോധം വന്നപ്പോഴാണ് തനിക്ക് വേദനയുള്ള കാലിനല്ല ശസ്ത്രക്രിയ നടത്തിയതെന്ന് മനസിലായതെന്ന് സജിന വ്യക്തമാക്കി.

എന്നാൽ, രോഗിക്ക് വലതുകാലിലും പ്രശ്‌നമുള്ളതിനാലാണ് ആദ്യം ആ കാലിൽ ശസ്ത്രക്രിയ ചെയ്തതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ഇതു സബന്ധിച്ച് രോഗിയോടും ഭർത്താവിനോടും ശസ്ത്രക്രിയക്ക് മുൻപ് പറഞ്ഞിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാട്ടി. അതേസമയം, എന്തു ശസ്ത്രക്രിയയാണ് വലതുകാലിൽ ചെയ്തത് എന്നറിയില്ലെന്നും വലതുകാലിന് തനിക്ക് ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും സജിന പറഞ്ഞു. ഇനി തനിക്ക് നടക്കാൻ കഴിയുമോയെന്നാണ് ഇവരുടെ ആശങ്ക. സംഭവത്തിൽ ഡോക്ടർ തങ്ങളോട് വീഴ്ച സമ്മതിച്ചതായും ഡോക്ടർക്കെതിരെ പൊലീസിലും ഡി.എം.ഒക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെന്നും സജിനയുടെ ബന്ധുക്കൾ അറിയിച്ചു.

Read Also: കൊച്ചിയിൽ ബൈക്ക് യാത്രക്കാരൻ കേബിളിൽ കുരുങ്ങിയ സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ കർശന നടപടി വേണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button