Latest NewsKeralaNews

സൈബർ തട്ടിപ്പ്: പരാതി രജിസ്റ്റർ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: സൈബർ തട്ടിപ്പ് കേസുകളിൽ പരാതി നൽകേണ്ട രീതി വിശദമാക്കി കേരളാ പോലീസ്. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനുമുള്ള ഹെൽപ്പ് ലൈൻ നമ്പറിനെ കുറിച്ചാണ് കേരളാ പോലീസ് വിശദമാക്കിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് കേരളാ പോലീസ് മുന്നറിയിപ്പ് നൽകിയത്.

Read Also: കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഓട്ടോയോടിച്ച എന്റെ സുഹൃത്ത് ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ബിസിനസുകാരൻ : ആസിഫ് അലി

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ് ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

വർദ്ധിച്ചുവരുന്ന സൈബർ ക്രൈം കേസുകളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പർ ആണ് 1930. പൊതുജനങ്ങൾക്ക് അവരുടെ പരാതികൾ രജിസ്റ്റർ ചെയ്യുന്നതിനും നഷ്ടപ്പെട്ട പണം വീണ്ടെടുക്കുന്നതിനുള്ള സഹായം സ്വീകരിക്കുന്നതിനും ഈ ഹെൽപ്പ് ലൈൻ നമ്പർ ഉപയോഗിക്കാവുന്നതാണ്.

അതിനാൽ, നിങ്ങൾ സൈബർ കുറ്റകൃത്യത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് റിപ്പോർട്ട് ചെയ്യാൻ നിങ്ങൾക്ക് സൈബർ ഹെൽപ്പ് ലൈൻ നമ്പർ ആയ 1930 ൽ വിളിക്കാവുന്നതാണ്. പരാതികൾ നാഷണൽ സൈബർ ക്രൈം പോർട്ടലിലൂടെയും https://cybercrime.gov.in റിപ്പോർട്ട് ചെയ്യാവുന്നതാണ്.

Read Also: ഇന്‍ഷയുമായി ഒരു വര്‍ഷത്തോളം നീണ്ട ബന്ധം, ക്രൂര പീഡനമായിരുന്നു: വെളിപ്പെടുത്തലുമായി പ്രവാസി മുഹൈദീന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button