KottayamKeralaNattuvarthaLatest NewsNews

ബൈ​ക്കും വാ​നും കൂ​ട്ടിയി​ടി​ച്ച് പത്തൊമ്പതുകാരന് ദാരുണാന്ത്യം

ത​ല​പ്പ​ലം ക​ല്ല​ങ്കു​ഴി​യി​ൽ അ​നീ​ഷി​ന്‍റെ മ​ക​ൻ അ​ന​ന്ദു​വാ​ണ് (19) മ​രി​ച്ച​ത്

പ്ലാ​ശ​നാ​ൽ: ബൈ​ക്കും വാ​നും കൂ​ട്ടിയി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ത​ല​പ്പ​ലം ക​ല്ല​ങ്കു​ഴി​യി​ൽ അ​നീ​ഷി​ന്‍റെ മ​ക​ൻ അ​ന​ന്ദു​വാ​ണ് (19) മ​രി​ച്ച​ത്.

Read Also : ബാങ്ക് ജീവനക്കാരുടെ പ്രവൃത്തി ദിവസം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം

പ്ലാ​ശ​നാ​ലി​നു ​സ​മീ​പം ബുധനാഴ്ച ഉ​ച്ച​ക്കാ​യി​രു​ന്നു അ​പ​ക​ടം. പ്ലാ​ശ​നാ​ലി​ൽ​ നി​ന്നും പ​ന​യ്ക്ക​പാ​ല​ത്തേ​ക്കു കോ​ഴി​ത്തീ​റ്റ​യു​മാ​യി വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ൽ ബൈ​ക്ക് ഇ​ടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈ​ക്കി​ന്‍റെ പി​ന്നി​ലി​രു​ന്ന അ​ന​ന്തു തെ​റി​ച്ചു​വീ​ണു. ത​ല​യ്ക്ക് പ​രി​ക്കേ​റ്റ അ​ന​ന്തു​വി​നെ ഉടൻ തന്നെ ഭ​ര​ണ​ങ്ങാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വിക്കുകയായിരുന്നു.

Read Also : വിവാഹ ചടങ്ങുകള്‍ക്കിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചു; കുടുംബത്തിലെ 5 പേര്‍ മരിച്ചു

ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന പൂ​ഞ്ഞാ​ർ പാ​താ​മ്പു​ഴ ചേ​ന്നാ​പ്പാ​റ​യി​ൽ അ​ല​ൻ ബെ​ന്നി​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ന​ന്തു​വി​ന്‍റെ അ​മ്മ പ്രി​യ. സ​ഹോ​ദ​രി അ​ശ്വ​തി. പൊലീസ് നടപടികൾക്ക് ശേഷം മൃ​ത​ദേ​ഹം പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button