Latest NewsNewsTechnology

വിപണി കീഴടക്കാൻ വിവോ വൈ100 എത്തി, സവിശേഷതകൾ ഇവയാണ്

64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്

വിവോയുടെ വൈ സീരീസിലെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വിവോ വൈ100 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പ്രീമിയം ഡിസൈനിലാണ് വിവോ വൈ100 അവതരിപ്പിച്ചിട്ടുള്ളത്. ഫെബ്രുവരി 16- ന് പുറത്തിറക്കിയ ഹാൻഡ്സെറ്റുകളുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണ് പരിചയപ്പെടാം.

6.38 ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഡെമൻസിറ്റി 900 എംടി6877 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: സിനിമാറ്റിക് ഡാന്‍സ് അനുവദിച്ചില്ല: പ്രതിഷേധവുമായി വിദ്യാര്‍ഥികള്‍, കോളജ് താല്‍കാലികമായി അടച്ചു

64 മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിരിക്കുന്നത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 44 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 4,500 എംഎഎച്ച് ബാറ്ററി ലൈഫും കാഴ്ചവയ്ക്കുന്നുണ്ട്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന വിവോ വൈ100- ന്റെ ഇന്ത്യൻ വിപണി വില 25,999 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button