Latest NewsNewsIndia

മുഗള്‍ ഭരണത്തില്‍ ആര്‍ക്കും അരക്ഷിതാവസ്ഥ തോന്നിയിരുന്നില്ല: ഫാറൂഖ് അബ്ദുള്ള

അവര്‍ 800 വര്‍ഷം ഭരിച്ചിട്ടും ഇവിടെ യാതൊരു പ്രശ്‌നവും ഉണ്ടായില്ല

ശ്രീനഗര്‍: മുഗള്‍ ഭരണത്തില്‍ ആര്‍ക്കും അരക്ഷിതാവസ്ഥ തോന്നിയിരുന്നില്ലെന്നും അവര്‍ 800 വര്‍ഷം ഭരിച്ചിട്ടും ഇവിടെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും ചൂണ്ടിക്കാട്ടി
ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള. പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി എന്‍സിഇആര്‍ടിയുടെ 12-ാം ക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ടതടക്കമുള്ള ഭാഗങ്ങള്‍ നീക്കം ചെയ്തതിനെതിരെ അദ്ദേഹം ശക്തമായി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.

Read Also; ഭർത്താവിനൊപ്പം ഉറങ്ങാൻ കിടന്ന യുവതി കഴുത്തിൽ തുണി മുറുക്കി കൊല്ലപ്പെട്ട നിലയിൽ

മുഗള്‍ ചരിത്രം മായ്ച്ചു കളയാനാവില്ല എന്നും മുഗളള്‍ ഭരണത്തില്‍ ആര്‍ക്കും അരക്ഷിതാവസ്ഥ തോന്നിയില്ലെന്നുമാണ് ഫാറൂഖ് അബ്ദുള്ളയുടെ ന്യായീകരണം. ‘ചരിത്രം മായ്ക്കാനാവില്ല. പാഠപുസ്തകങ്ങളില്‍ നിന്ന് മുഗളന്മാരെക്കുറിച്ചുള്ള അദ്ധ്യായങ്ങള്‍ ഇല്ലാതാക്കുന്നതുകൊണ്ട് ഷാജഹാന്‍, ഔറംഗസേബ്, ഹുമയൂണ്‍, അക്ബര്‍ തുടങ്ങിയവരുടെ പേരുകള്‍ മായ്ക്കാന്‍ സാധിക്കില്ല. മുഗളന്മാര്‍ 800 വര്‍ഷം ഇന്ത്യ ഭരിച്ചെങ്കിലും ഹിന്ദുവിനും സിക്കുകാരനും ക്രിസ്ത്യാനിക്കും അരക്ഷിതാവസ്ഥ തോന്നിയില്ല’.

‘താജ്മഹലും ലാല്‍ കിലയും ബിജെപിക്ക് മറച്ചുവെക്കാന്‍ സാധിക്കുമോ? ഹുമയൂണിന്റെ ശവകുടീരം അന്താരാഷ്ട്ര പ്രശസ്തമാണ്. ചരിത്രം മാറ്റാന്‍ കഴിയില്ല. ചെങ്കോട്ടയും താജ്മഹലും മറ്റ് ചരിത്ര സ്മാരകങ്ങളും ഇവിടെ ഉണ്ട്’, ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button