Latest NewsKeralaNews

സ്പിരിറ്റ് വേട്ട: ഗോഡൗണിൽ സൂക്ഷിച്ചിരുന്ന 6720 ലിറ്റർ സ്പിരിറ്റ് പിടികൂടി

കൊച്ചി: എറണാകുളത്ത് വൻ സ്പിരിറ്റ് വേട്ട. കണയന്നൂർ ഉണിച്ചിറയിൽ ഗോഡൗൺ കെട്ടിടത്തിൽ നിന്നാണ് 6720 ലിറ്റർ സ്പിരിറ്റ് പിടികൂടിയത്. മൂന്നു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും പിടികൂടിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു.

Read Also: ‘രാത്രി വൈകി ഞാൻ ഭക്ഷണം കഴിച്ചാൽ പാത്രങ്ങൾ കഴുകി വെച്ച ശേഷമാണ് അവൾ ഉറങ്ങുന്നത്’: നയൻതാരയെ കുറിച്ച് വിഘ്‌നേശ് ശിവൻ

ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി അജിത് കുമാർ എന്നയാളെയാണ് ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തത്. അഖിൽ, അർജുൻ എന്നിവരെ രണ്ടും മൂന്നും പ്രതികളായി കേസിൽ ചേർത്തിട്ടുണ്ട്. എക്‌സൈസ് കമ്മീഷണറിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ നിർദ്ദേശാനുസരണം എറണാകുളം എക്സൈസ് സ്‌ക്വാഡ് പാർട്ടിയും സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും സംയുക്തമായിട്ടാണ് സ്പിരിറ്റ് പിടികൂടിയത്.

Read Also: ‘രാത്രി വൈകി ഞാൻ ഭക്ഷണം കഴിച്ചാൽ പാത്രങ്ങൾ കഴുകി വെച്ച ശേഷമാണ് അവൾ ഉറങ്ങുന്നത്’: നയൻതാരയെ കുറിച്ച് വിഘ്‌നേശ് ശിവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button