KeralaLatest NewsNews

റിസോർട്ടിൽ റെഡ് സ്ട്രീറ്റിനെ വെല്ലുന്ന പെണ്ണ് കച്ചവടം; നടത്തിപ്പുകാരൻ അജിമോൻ പോലീസ് ഉദ്യോഗസ്ഥൻ, സസ്‌പെൻഷൻ

ഇടുക്കി: പീരുമേട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തിവന്ന പോലീസുകാരനെതിരെ നടപടി. കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ ടി അജിമോനെതിരെയാണ് വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അജിമോനെ സസ്‌പെൻഡ് ചെയ്തു. ഇയാളുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിലാണ് അനാശാസ്യ പ്രവർത്തനം നടത്തിവന്നത്.

അനധികൃത ഇടപാടുകളുടെ പേരിൽ നേരത്തെയും അജിമോനെതിരെ നടപടി ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിലെ കമ്പത്തിനടുത്ത് പ്രവർത്തിച്ച് വരുന്ന ബാറിന്റെ ഉടമസ്ഥരിലൊരാളാണ് ഇയാളെന്നാണ് പോലീസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. പീരുമേട് – തോട്ടാപ്പുര റോഡിൽ അജിമോന്റെ ഉടമസ്ഥതയിലുള്ള ക്ളൌഡ് വാലി റിസോർട്ടിലാണ് പച്ചയായ പെണ്ണ് കച്ചവടം നടന്നു വന്നിരുന്നത്.

മലയാളികളും ഇതര സംസ്ഥാനക്കാരുമായ അഞ്ച് സ്ത്രീകളെയും കോട്ടയം സ്വദേശിയായ ഇടപാടുകാരനെയും ഇവിടെ നിന്ന് പൊലീസ് കൈയ്യോടെ പിടികൂടിയിരുന്നു. പൊലീസ് എത്തിയ വിവരം റിസോർട്ടിലുണ്ടായിരുന്ന സ്ത്രീകൾ അജിമോനെ ഫോണിൽ ബന്ധപ്പെട്ട് അറിയിക്കുകയായിരുന്നു. പിടിയിലായ സ്ത്രീകൾ അജിമോന്റെ ഫോട്ടോ തിരിച്ചറിയുകയും നടത്തിപ്പുകാരനാണെന്ന് സ്ഥിരീകരിക്കുകയും ഉണ്ടായി. അജിമോനടക്കം മൂന്ന് നടത്തിപ്പുകാരുടെ കീഴിലാണ് റിസോർട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തി വന്നിരുന്നത്.

റിസോർട്ട് നടത്തിപ്പുകാരനായ ജോൺസണാണ് കേസിലെ ഒന്നാം പ്രതി. പ്രദേശത്തെ മറ്റ് റിസോർട്ടുകളിലേയ്ക്കും സംഘം സ്ത്രീകളെ എത്തിച്ചു നൽകി വരുകയായിരുന്നു. റിസോർട്ടിനെതിരെ രാഷ്ട്രീയ – ഉദ്യോഗസ്ഥ മേഖലയിൽ നിന്ന് പരാതികൾ ഉണ്ടായാൽ കുഴപ്പക്കാർ റിസോർട്ടിൽ എത്തിച്ച് സുഖിപ്പിച്ച് വരുകയായിരുന്നു. തമിഴ്‌നാട്ടിലെ കമ്പത്തിനടുത്ത് അജിമോന്‍ ഉള്‍പ്പെട്ട സംഘം ബാര്‍ നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button