Latest NewsKeralaNews

വന്ദേ ഭാരതിന് വേഗതയില്ലാത്തത് കേരളത്തില്‍ മാത്രം, അതിനുള്ള കാരണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്പ്രസിന് വേഗതയില്ലാത്തത് കേരളത്തില്‍ മാത്രമാണെന്ന് റിപ്പോര്‍ട്ട്. വന്ദേ ഭാരതിന്റെ വേഗതയ്ക്ക് തടസം നില്‍ക്കുന്നത് കൊല്ലം ജില്ലയിലെ വളവുകള്‍. ജില്ലയില്‍ വേഗത്തിലോടണമെങ്കില്‍ റെയില്‍വേ പാതയിലെ ചെറുതും വലുതുമായ 60 വളവുകളാണ് നിവര്‍ത്തേണ്ടത്. കോളേജ് ജംഗ്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ വരെയെത്താന്‍ നിലവില്‍ പത്ത് മിനിറ്റെടുക്കുന്ന ഈ ഭാഗം വന്ദേ ഭാരതിന്റെ കുതിപ്പിന് വിലങ്ങ് തടിയാണ്.

Read Also: ക്വാറന്റൈൻ വാസം അവസാനിച്ചു! കുനോയിലെ ചീറ്റകൾ പുതിയ ആവാസ വ്യവസ്ഥയിലേക്ക്

നിലവില്‍ ജില്ലയില്‍ 100 മുതല്‍ 110 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്നത് കരുനാഗപ്പള്ളി മുതല്‍ ഓച്ചിറ വരെയും ഓച്ചിറ മുതല്‍ കായംകുളം വരെയുമാണ്. മറ്റിടങ്ങളിലെ വളവുകളാണ് വിലങ്ങുതടിയായിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ചെറിയ വളവുകള്‍ മാത്രമാണ് നിവര്‍ത്താന്‍ കഴിയൂ.

ഡിഗ്രി അടിസ്ഥാനത്തിലാണ് റെയില്‍പാതയുടെ വളവിന്റെ തീവ്രത കണക്കാക്കുന്നത്. പാളങ്ങള്‍ക്ക് പരമാവധി 10 ഡിഗ്രി വരെ വളവാകാം. ഇത്തരം വളവുകളില്‍ പരമാവധി 10 മുതല്‍ 20 കിലോമീറ്റര്‍ വേഗത്തില്‍ മാത്രമാണ് ഓടാന്‍ കഴിയുക. കൊല്ലം റെയില്‍വേ സ്റ്റേഷനിലേക്കുള്ള വളവ് എട്ട് ഡിഗ്രിയാണ്. ഇവിടെ പുനഃനിര്‍മ്മാണം അസാദ്ധ്യമാണെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് നിന്ന് വരുമ്പോള്‍ ഇടവ മുതല്‍ പരവൂര്‍ വരെയുള്ള ഏഴ് കിലോമീറ്ററില്‍ ചെറുതും വലുതുമായ ഏഴ് വളവുകളാണുള്ളത്. നിലവില്‍ ഈ ഭാഗത്ത് 75 കിലോമീറ്ററാണ് ട്രെയിനിന്റെ പരമാവധി വേഗത. പെരുമണ്‍ പാലത്തിന്റെ തെക്കുള്ള വളവില്‍ പരമാവധി 60 കിലോമീറ്ററാണ് വേഗത. പാലത്തിന് വടക്ക് പരമാവധി 90 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാം. മൈനാഗപ്പള്ളി കല്ലുകടവിലെ വളവില്‍ പരമാവധി വേഗം 60 കിലോമീറ്ററാണ്. ശാസ്താംകോട്ട, കരുനാഗപ്പള്ളി ഭാഗത്തെ ചെറിയ വളവുകളില്‍ 90 കിലോമീറ്റര്‍ വേഗം വരെ കൈവരിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button