Latest NewsNewsIndia

ക്വാറന്റൈൻ വാസം അവസാനിച്ചു! കുനോയിലെ ചീറ്റകൾ പുതിയ ആവാസ വ്യവസ്ഥയിലേക്ക്

2022 സെപ്റ്റംബർ 17-ന് നമീബിയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റകളെ ഇതിനോടകം കുനോയിലേക്ക് വിട്ടിട്ടുണ്ട്

രണ്ട് മാസത്തെ ക്വാറന്റൈൻ വാസം പൂർത്തിയാക്കിയതിനു ശേഷം 12 ചീറ്റകളെ മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ നാഷണൽ പാർക്കിലേക്ക് വിട്ടയച്ചു. ഈ വർഷം ഫെബ്രുവരിയിലാണ് ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. 7 ആണും, 5 പെൺ ചീറ്റകളും അടങ്ങുന്ന കൂട്ടത്തെ ഫെബ്രുവരി 18- നാണ് ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് പ്രവേശിപ്പിച്ചത്.

ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം മൂന്ന് ദിവസം മുൻപാണ് മധ്യപ്രദേശ് വനംവകുപ്പിന് ഡിഎഎച്ച്ഡിയിൽ നിന്നും അനുമതി ലഭിച്ചത്. മൂന്ന് ദിവസത്തിനുള്ളിൽ തന്നെ നടപടിക്രമങ്ങൾ വനം വകുപ്പ് പൂർത്തിയാക്കുകയായിരുന്നു. വംശനാശം സംഭവിച്ച് 7 പതിറ്റാണ്ടുകൾക്ക് ശേഷം ഈ മൃഗങ്ങളെ രാജ്യത്ത് പുനരധിവസിപ്പിക്കാനുള്ള ഇന്ത്യൻ ഗവൺമെന്റിന്റെ പദ്ധതിയുടെ ഭാഗമായാണ് ചീറ്റകളെ രാജ്യത്തേക്ക് എത്തിച്ചത്. 2022 സെപ്റ്റംബർ 17-ന് നമീബിയിൽ നിന്ന് കൊണ്ടുവന്ന 8 ചീറ്റകളെ ഇതിനോടകം കുനോയിലേക്ക് വിട്ടിട്ടുണ്ട്.

Also Read: പ്രസവത്തിന് പിന്നാലെ മരിച്ച കുഞ്ഞിനെ കുഴിച്ചിട്ടു: മൃതദേഹം പുറത്തെടുക്കാൻ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button