Latest NewsNewsIndia

കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി

പ്രോജക്ട് ചീറ്റയുടെ ഭാഗമായാണ് വിവിധ ഇടങ്ങളിൽ നിന്ന് 20 ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്

മധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. ധാത്രി എന്ന പേരുള്ള പെൺ ചീറ്റയാണ് മരിച്ചത്. ഇതോടെ, കുനോ നാഷണൽ പാർക്കിൽ നിന്നും മരിച്ച ചീറ്റകളുടെ എണ്ണം ഒൻപതായി ഉയർന്നു. ചീറ്റയുടെ മരണകാരണം കണ്ടെത്താൻ പോസ്റ്റുമോർട്ടം നടപടികൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, നമീബിയ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റകളാണ് മരിച്ചത്.

പ്രോജക്ട് ചീറ്റയുടെ ഭാഗമായാണ് വിവിധ ഇടങ്ങളിൽ നിന്ന് 20 ചീറ്റകളെ ഇന്ത്യയിലേക്ക് എത്തിച്ചത്. 7 പതിറ്റാണ്ടുകൾക്ക് മുൻപ് രാജ്യത്ത് നിന്നും വംശനാശം സംഭവിച്ച ചീറ്റകളെ ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോജക്ട് ചീറ്റ പദ്ധതി ആരംഭിച്ചത്. നിലവിൽ, കുനോ നാഷണൽ പാർക്കിലെ ചീറ്റകളുടെ മരണം സ്വാഭാവിക കാരണങ്ങളാൽ ആണെന്നും, അനാവശ്യമായി ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയവും, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും വ്യക്തമാക്കി. തുടർച്ചയായി ചീറ്റകളുടെ മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ശേഷിക്കുന്ന ചീറ്റകളുടെ ക്ഷേമം ഉറപ്പാക്കാനായി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇതിനോടകം ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

Also Read: അയൽവാസിയെ വീട്ടിൽ കയറി ആക്രമിച്ച കേസ്: ഒളിവിലായിരുന്ന പ്രതി 28 വർഷത്തിനുശേഷം പിടിയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button