KeralaLatest NewsNews

ഡിവൈഎഫ്‌ഐയുടെ 100 ചോദ്യങ്ങള്‍ക്കും നിങ്ങളുടെ വേദിയില്‍ എത്തി ഉത്തരം നല്‍കാന്‍ ഞാന്‍ റെഡി: സന്ദീപ് വാചസ്പതി

ആലപ്പുഴ: പ്രധാനമന്ത്രിയോട് 100 ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഡിവൈഎഫ്‌ഐയുടെ യംഗ് ഇന്ത്യ ആസ്‌ക് പിഎം’ എന്ന പരിപാടിയെ വെല്ലുവിളിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി രംഗത്ത് എത്തി.

Read Also: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യെടുത്തു : ഒ​രാ​ൾ അ​റ​സ്റ്റി​ൽ


ഡിവൈഎഫ്ഐയുടെ 100 ചോദ്യങ്ങള്‍ക്കും നിങ്ങളുടെ വേദിയില്‍ എത്തി ഉത്തരം നല്‍കാന്‍ ഞാന്‍ തയ്യാര്‍. സ്ഥലവും സമയവും നിങ്ങള്‍ക്ക് നിശ്ചയിക്കാം’ എന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.

സ്‌ക്രിപ്റ്റഡ് സംവാദമല്ല,മന്‍ കി ബാത്തുമല്ല. കൃത്യമായ ചോദ്യങ്ങള്‍. ഉത്തരമുണ്ടോ പ്രധാനമന്ത്രി?? എന്നാണ് ഡിവൈഎഫ്‌ഐയുടെ വെല്ലുവിളി.

കേരളം സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയോട് കേരളത്തിന്റെ യുവത 100 ചോദ്യങ്ങള്‍ ഉറക്കെ ചോദിക്കുകയാണ്. ചോദ്യങ്ങളുമായി 23,24 തീയതികളില്‍ കേരളത്തിലെ 14 ജില്ലകളിലുമായി ലക്ഷക്കണക്കിന് യുവാക്കള്‍ സംഗമിക്കും. ഇവയില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന്
എങ്കിലും പ്രധാനമന്ത്രി ഉത്തരം പറയണം എന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button