MalappuramKeralaNattuvarthaLatest NewsNews

ജ്വ​ല്ല​റി​യി​ൽ ​നി​ന്ന് ആ​ഭ​ര​ണം മോ​ഷ്ടി​ച്ചു : മധ്യവയസ്ക അറസ്റ്റിൽ

കൊ​ണ്ടോ​ട്ടി മ​ണ്ണാ​രി​ൽ വീ​ട്ടി​ൽ സ​ഫി​യ​യെ​യാ​ണ് (50) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

വ​ളാ​ഞ്ചേ​രി: ജ്വ​ല്ല​റി​യി​ൽ​ നി​ന്ന് ആ​ഭ​ര​ണം മോ​ഷ്ടി​ച്ച സ്ത്രീ അറസ്റ്റിൽ. കൊ​ണ്ടോ​ട്ടി മ​ണ്ണാ​രി​ൽ വീ​ട്ടി​ൽ സ​ഫി​യ​യെ​യാ​ണ് (50) വ​ളാ​ഞ്ചേ​രി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ളാ​ഞ്ചേ​രി പൊ​ലീ​സ് ആണ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ ദി​വ​സം ആണ് കേസിനാസ്പദമായ സംഭവം. വ​ളാ​ഞ്ചേ​രി പെ​രി​ന്ത​ൽ​മ​ണ്ണ റോ​ഡി​ലെ പാ​ലാ​റ ഗോ​ൾ​ഡി​ൽ ​നി​ന്ന് ആ​ഭ​ര​ണം മോ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ലാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തേ സ്ഥാ​പ​ന​ത്തി​ൽ ​നി​ന്ന് ഇ​വ​ർ ആ​ഭ​ര​ണം മോ​ഷ്ടി​ച്ചി​രു​ന്നു.

Read Also : കൊച്ചി-ധനുഷ്‌കോടി നാഷണൽ ഹൈവേ പിണറായി സർക്കാർ പണിതതെന്ന് സഖാക്കൾ; ചേരിതിരിഞ്ഞ് സോഷ്യൽ മീഡിയ

ക​ഴി​ഞ്ഞ ദി​വ​സം ജ്വ​ല്ല​റി​യി​ൽ വീ​ണ്ടും എ​ത്തി​യ സ​ഫി​യ​യെ ക​ണ്ട് സം​ശ​യം തോ​ന്നി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഉ​ട​മ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്കെ​തി​രെ മ​റ്റേ​തെ​ങ്കി​ലും സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ ഉ​ണ്ടോ​യെ​ന്ന് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്ന് എ​സ്.​എ​ച്ച്.​ഒ ജ​ലീ​ൽ ക​റു​ത്തേ​ട​ത്ത് പ​റ​ഞ്ഞു.

പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button