Latest NewsKeralaNews

കേരളം ഒരിക്കലും മറക്കാനിടയില്ല ഹാദിയയായി മാറിയ അഖിലയെ, അവള്‍ ഷഫിന്‍ ജഹാനുമായി പിരിഞ്ഞു

വിവാഹമോചനത്തിന് നോട്ടീസ് അയച്ചിരിക്കുകയാണെന്ന് വിതുമ്പലോടെ പിതാവ് അശോകന്‍

കൊച്ചി: മതം മാറ്റത്തിലൂടെ ഹാദിയ ആയി മാറിയ അഖിലയെ കേരളം മറക്കാനിടയില്ല. ലൗ ജിഹാദ് ആണെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അത് അല്ലെന്ന് സ്ഥാപിച്ച് ഇസ്ലാമിലേയ്ക്ക് മതം മാറ്റിയ ഹാദിയ എന്ന അഖില ഇപ്പോള്‍ വിവാഹമോചനത്തിന് നോട്ടീസ് അയച്ചിരിക്കുകയാണെന്ന് പിതാവ് അശോകന്‍ പറയുന്നു.

Read Also; തീവ്രവാദം തുറന്നു കാട്ടുന്ന സിനിമ: ദ കേരളാ സ്റ്റോറിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ഇസ്ലാമിലേക്കു മതംമാറ്റി സിറിയയിലേക്കു കൊണ്ടുപോയ പെണ്‍കുട്ടികളുടെ കഥ പറയുന്ന കേരള സ്റ്റോറി സിനിമയെച്ചൊല്ലി വിവാദം കൊഴുക്കുമ്പോള്‍ ഒരിക്കല്‍ക്കൂടി വാര്‍ത്തകളില്‍ നിറയുകയാണ് അഖില ഹാദിയയും പിതാവ് അശോകനും.

മതംമാറി വിവാഹം കഴിക്കാനുള്ള അവകാശം ശരിവച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലില്‍ ഹോമിയോ ഡോക്ടറായി പ്രവര്‍ത്തിക്കുകയാണ് ഹാദിയ.

ഭര്‍ത്താവ് ഷഫിന്‍ ജഹാനുമായി ഹാദിയ പിരിഞ്ഞെന്നും എന്നാല്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തക സൈനബയുടെ നിയന്ത്രണത്തിലാണ് മകളെന്നും പിതാവ് അശോകന്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. ‘സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി വന്നതിനു പിന്നാലെ തന്നെ ഷഫിന്‍ ഹാദിയയുമായി പിരിഞ്ഞു. 2018നു ശേഷം ഞാന്‍ അയാളെ കണ്ടിട്ടേയില്ല. മകളെ കാണാന്‍ ചെല്ലുമ്പോഴെല്ലാം സൈനബയും അവരുടെ ആളുകളും ചുറ്റുമുണ്ടാവും. അവളുമായി സ്വകാര്യമായി ഒന്നു സംസാരിക്കാന്‍ പോലും കഴിയില്ല.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ റെയ്ഡ് നടന്നതിനു പിന്നാലെയാണ് അവസാനം കണ്ടത്. അന്ന് അവള്‍ ഒറ്റയ്ക്കായിരുന്നെങ്കിലും വല്ലാതെ ഭയന്ന അവസ്ഥയില്‍ ആയിരുന്നു. എന്തിനാണ് പേടിക്കുന്നതെന്ന് ചോദിച്ചെങ്കിലും അവള്‍ ഒന്നും പറഞ്ഞില്ല. വീട്ടിലേക്കു തിരിച്ചുവരാനും അവള്‍ തയാറായില്ല’ അശോകന്‍ പറഞ്ഞു.

മകളുമായി ഫോണില്‍ ബന്ധം പുലര്‍ത്തുന്നുണ്ട്. പക്ഷേ അവള്‍ വീട്ടിലേക്കു മടങ്ങാന്‍ തയാറല്ല. ഒരിക്കല്‍ സ്വത്ത് സ്വന്തം പേരിലേക്കു മാറ്റിക്കൊടുക്കാന്‍ അവള്‍ ആവശ്യപ്പെട്ടു. ഇസ്ലാം ഉപേക്ഷിച്ച് വീട്ടിലേക്കു വന്നാല്‍ കൊടുക്കാമെന്നാണ് പറഞ്ഞത്. കേരള സ്റ്റോറി പോലെയുള്ള സിനിമകള്‍ പെണ്‍കുട്ടികളില്‍ അവബോധം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് അശോകന്‍ പറയുന്നുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button