Latest NewsNews

ഹാദിയയുടെ രണ്ടാം വിവാഹം കഴിഞ്ഞ് തിരുവനന്തപുരത്ത് സ്വസ്ഥ ജീവിതം നയിക്കുന്നു, തടങ്കല്‍ ജീവിതമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

അച്ഛന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

തിരുവനന്തപുരം: ഹാദിയ ഇപ്പോള്‍ രണ്ടാമതും വിവാഹിതയായി തിരുവനന്തപുരത്ത് സ്വസ്ഥജീവിതം നയിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ, ഹാദിയയുടെ പിതാവ് നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിന്‍മേലുള്ള നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലില്‍ അല്ലെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. തന്നെ ആരും തടങ്കലില്‍ പാര്‍പ്പിച്ചതല്ലെന്ന ഹാദിയയുടെ മൊഴിയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

Read Also: പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്യാ​ൻ ശ്ര​മം, പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ചു: പ്ര​തി അറസ്റ്റിൽ

ഏതാനും ആഴ്ചകളായി മകളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മലപ്പുറത്തെ ക്ലിനിക് പൂട്ടിയ നിലയിലാണെന്നും മലപ്പുറം സ്വദേശിയായ സൈനബയടക്കമുള്ളവര്‍ മകളെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണിച്ചാണ് ഹാദിയയുടെ അച്ഛന്‍ അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് ഹര്‍ജിയില്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആയിരിക്കെ ഇസ്ലാം മതം സ്വീകരിക്കുകയും മലപ്പുറം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതിലൂടെയുമാണ് ഹാദിയ വിഷയം നിയപ്രശ്‌നത്തിലേക്ക് നീണ്ടത്. പിന്നീട് സുപ്രീം കോടതിയാണ് ഇരുവരുടെയും വിവാഹം ശരിവെച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button