KollamKeralaNattuvarthaLatest NewsNews

ക​ട​യി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ്ടിച്ചു: ജീവനക്കാരൻ അറസ്റ്റിൽ

ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യും ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ സ​ന്ദീ​പ് സിം​ഗ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്

കൊ​ല്ലം: ക​ട​യി​ൽ നി​ന്നും ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ അറസ്റ്റിൽ. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യും ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യ സ​ന്ദീ​പ് സിം​ഗ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​രു​നാ​ഗ​പ്പ​ള​ളി പൊ​ലീ​സ് ആണ് പി​ടി​കൂ​ടിയത്.

ക​ഴി​ഞ്ഞ ആ​റി​ന് രാ​ത്രി​യാണ് കേസിനാസ്പദമായ സംഭവം. ത​ഴ​വ വ​ളാ​ലി​ൽ ജം​ഗ്ഷ​നി​ൽ ഷ​മീ​ർ ന​ട​ത്തു​ന്ന റെ​സ്റ്റേ​റ​ന്‍റി​ൽ ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന ക​ട​ന്നു​കൂ​ടി​യ പ്ര​തി റെ​സ്റ്റേ​റ​ന്‍റി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റു​ക​യും ക​ട​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ക​ട​യു​ട​മ​യു​ടെ ബൈ​ക്ക് മോ​ഷ​ണം ചെ​യ്തു കൊ​ണ്ടു പോ​കു​ക​യു​മാ​യി​രു​ന്നു.

Read Also : പ്രധാനമന്ത്രി ആവാസ് യോജന: മൂന്ന് കോടിയിലധികം ഭവനരഹിതർക്ക് വീട് നിർമ്മിച്ച് നൽകി കേന്ദ്ര സർക്കാർ

ബൈ​ക്ക് മോ​ഷ​ണം പോ​യ വി​വ​രം ഷ​മീ​ർ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സി​നെ അ​റി​യി​ച്ചു. തുടർന്ന്, കേ​സെ​ടു​ത്ത് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ ആ​ലു​വ റെ​യി​ൽ​വെ സ്റ്റേ​ഷ​ന് സ​മീ​പ​ത്ത് നി​ന്നും പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. മോ​ഷ​ണം പോ​യ മൊ​ട്ടോ​ർ​സൈ​ക്കി​ളും പ്ര​തി​യോ​ടൊ​പ്പം പൊലീ​സ് ക​ണ്ടെ​ത്തിയിട്ടുണ്ട്.

ക​രു​നാ​ഗ​പ്പ​ള്ളി എ​സി​പി വി.​എ​സ് പ്ര​ദീ​പ്കു​മാ​റി​ന്‍റെ നി​ർ​ദേ​ശാ​നു​സ​ര​ണം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ഷെ​മീ​ർ, ഷാ​ജി​മോ​ൻ, സ​ന്തോ​ഷ്കു​മാ​ർ പി.​ബി, സി​പി​ഒ ഹാ​ഷിം എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button