Article

കേരളത്തിലെ സ്വകാര്യ ആശുപത്രിയിലാണ് യുവാവിനെ ബ്രെയിന്‍ ഡെത്തിലേയ്ക്ക് തള്ളിവിട്ട് അവയവങ്ങള്‍ വിദേശിക്ക് കൈമാറിയത്

കേരളത്തിലെ നമ്പര്‍ 1 സ്വകാര്യ ആശുപത്രിയിലാണ് ഒരു മനുഷ്യജീവനെ രക്ഷിക്കാമായിരുന്നിട്ടും ബ്രെയിന്‍ ഡെത്തിലേയ്ക്ക് തള്ളിവിട്ട് അവയവങ്ങള്‍ വിദേശിക്ക് കൈമാറിയത് ,  ഇതിനെതിരെ ആരെങ്കിലും പ്രതികരിച്ചാല്‍ വലിയ വില കൊടുക്കേണ്ടി വരും: അഞ്ജു പാര്‍വതി

തിരുവനന്തപുരം: ഫൈവ് സ്റ്റാര്‍ ആശുപത്രികള്‍ എന്ന ലേബലും വച്ച്, ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ കൊണ്ട് അടിച്ചും തൊഴിച്ചും ജീവശവമാക്കുന്ന ഏര്‍പ്പാട് കൂടി ഉള്ള കൊള്ളസങ്കേതങ്ങള്‍ കൂടിയാണ് കൊച്ചിയിലെ പല ആശുപത്രികളുമെന്ന് അഞ്ജു പാര്‍വതി. യുവാവിന്റെ മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവ ദാനം നടത്തിയ കൊച്ചി ലേക് ഷോര്‍ ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കും കോടതി സമന്‍സ് അയച്ച സംഭവത്തിലാണ് ആശുപത്രികളിലെ കൊള്ളകളെ പറ്റി അഞ്ജു തന്റെ ലേഖനത്തില്‍ എഴുതിയത്.

Read Also: ബിപോർജോയ്: ഗുജറാത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ

2009 നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു. തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു.

Read Also: ബിപോർജോയ്: ഗുജറാത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ

ലേഖനത്തിന്റെ പൂര്‍ണ്ണരൂപം..

 

‘പ്രബുദ്ധത വല്ലാതെ കൂടിപ്പോയ കേരളത്തിലെ നമ്പര്‍ 1 സ്വകാര്യ ആശുപത്രിയിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നിരിക്കുന്നത്. ഇല്ലാത്ത പണം പലരില്‍ നിന്നും കടം വാങ്ങിയും ഉള്ളതൊക്കെ വിറ്റും പെറുക്കിയും ലക്ഷങ്ങള്‍ ഇവന്മാരുടെ വായിലേക്ക് പാവപ്പെട്ടവര്‍ തള്ളികൊടുക്കുന്നത് ജീവന്‍ തിരികെപ്പിടിക്കുന്ന ആധുനിക മെഡിക്കല്‍ സപ്പോര്‍ട്ട് എല്ലാം ഉണ്ടല്ലോ എന്ന് കരുതിയാണ്. എന്നിട്ട് ജീവനും കിട്ടുന്നില്ല, ശരീരത്തില്‍ ഉള്ള അവയവങ്ങള്‍ മൊത്തം അടിച്ചുമാറ്റി കോടികളുടെ ബിസിനസ്സ് ചെയ്യുന്നു’.

 

‘ഉള്ളില്‍ പടര്‍ന്ന വല്ലാത്തൊരു ആന്തലോടെ കണ്ട ഒരു സിനിമ ആയിരുന്നു ജോസഫ്. അതിനും മുമ്പേ പല ഇടങ്ങളില്‍ നിന്നായി അവയവ ദാനം എന്ന ഓമന പേരില്‍ നടക്കുന്ന കോടികളുടെ ബിസ്സിനസ്സ് കേട്ടിട്ടും അറിഞ്ഞിട്ടും ഉണ്ട്. പക്ഷേ ഫൈവ് സ്റ്റാര്‍ ആശുപത്രികള്‍ എന്ന ലേബലും വച്ച്, ചോദ്യം ചെയ്യുന്നവരെ ഗുണ്ടകളെ കൊണ്ട് അടിച്ചും തൊഴിച്ചും ജീവശവമാക്കുന്ന ഏര്‍പ്പാട് കൂടി ഉള്ള കൊള്ളസങ്കേതങ്ങള്‍ കൂടിയാണ് കൊച്ചിയിലെ പല ആശുപത്രികളും എന്ന് അറിയാവുന്നതിനാല്‍ ആരും വായ തുറന്നില്ല.ഇനി ഒട്ടും തുറക്കാനും പോകുന്നില്ല’.

‘2009 നവംബര്‍ 29 നാണ് ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോര്‍ ആശുപത്രിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടര്‍മാര്‍ അവയവദാനം നടത്തുകയായിരുന്നു. തലയില്‍ കട്ടപിടിച്ച രക്തം നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി. രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും കൂടാതെ, യുവാവിന്റെ അവയവങ്ങള്‍ വിദേശിക്ക് ദാനം ചെയ്തതിലും ചട്ടലംഘനമുണ്ടായെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു.
സംഭവത്തില്‍ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതിയാണ് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി എതിര്‍ കക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ ഉത്തരവിടുകയായിരുന്നു’.

‘യുവാവിനെ ചികിത്സയ്ക്കായി എത്തിച്ച രണ്ട് ആശുപത്രികളും, രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി ഇത് തടയണമെന്ന പ്രാഥമിക ചികിത്സ നിഷേധിച്ചെന്നാണ് ഡോക്ടര്‍ കൂടിയായ പരാതിക്കാരന്‍ കോടതിയെ അറിയിച്ചത്. അവയവദാനത്തിന്റെ നടപടി ക്രമങ്ങള്‍ ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ചികിത്സ രണ്ട് ആശുപത്രികളും നല്‍കിയതായി രേഖകളിലില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ഇതുകൂടാതെ ഒരു വിദേശിക്ക് അവയവം നല്‍കിയ നടപടി ക്രമങ്ങളിലും അപാകതയുണ്ടന്നും കോടതി കണ്ടെത്തി. ഇതൊന്നും ഇവിടെ ആരും ചര്‍ച്ച ചെയ്യില്ല. ഒരു മുഖ്യധാര ചാനലും ഇത്തരം ഗൗരവതരമായ വിഷയത്തെ കുറിച്ച് സംവാദം നടത്താന്‍ മിനക്കെടില്ല. കാരണം മാഫിയകളെ പിണക്കാന്‍ അവര്‍ക്ക് ആവില്ല തന്നെ. ജോസഫ് സിനിമ ഇറങ്ങിയപ്പോള്‍ അതിനെതിരെ ശക്ത യുക്തം വാദിച്ച ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഈ സംഭവത്തെ കുറിച്ച് എന്ത് പറയുന്നു എന്നറിയാന്‍ കാത്തിരിക്കുന്നു.ഒപ്പം ഇന്‍ഫോ ക്ലിനിക്കിലെ പ്രമുഖരുടെ നീണ്ട പോസ്റ്റിന് വേണ്ടിയും’.

shortlink

Related Articles

Post Your Comments

Related Articles


Back to top button