ThiruvananthapuramLatest NewsKeralaNattuvarthaNews

പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ ആ​ടി​നെ തെ​രു​വ് നാ​യ്ക്ക​ൾ ക​ടി​ച്ചു കൊലപ്പെടുത്തി

ക​ല്ല​റ പാ​ല്‍​ക്കു​ളം വൈ​ഷ്ണ​വ ആ​യി​ര​വി​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ര്യാഭ​വ​നി​ല്‍ സു​രാ​ജ​ന്‍റെ ആ​ടി​നെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കടിച്ചുകൊ​ന്ന​ത്

വെ​ഞ്ഞാ​റ​മൂ​ട്: പൂ​ര്‍​ണ ഗ​ര്‍​ഭി​ണി​യാ​യ ആ​ടി​നെ തെ​രു​വ് നാ​യ്ക്കൂട്ടം ക​ടി​ച്ചു കൊ​ന്നു. യു​വ​തി​ക്ക് നേ​രെ നാ​യ്ക്ക​ളു​ടെ ആ​ക്ര​മണ ശ്ര​മ​​മു​ണ്ടാ​യി. ക​ല്ല​റ പാ​ല്‍​ക്കു​ളം വൈ​ഷ്ണ​വ ആ​യി​ര​വി​ല്ലി ക്ഷേ​ത്ര​ത്തി​നു സ​മീ​പം ആ​ര്യാഭ​വ​നി​ല്‍ സു​രാ​ജ​ന്‍റെ ആ​ടി​നെ​യാ​ണ് തെ​രു​വ് നാ​യ്ക്ക​ൾ കടിച്ചുകൊ​ന്ന​ത്.

Read Also : ബിഎസ്എൻഎൽ സഹകരണ സംഘം തട്ടിപ്പ്: എങ്ങുമെത്താതെ ക്രൈംബ്രാഞ്ച് അന്വേഷണം, മെല്ലെപോക്ക് തുടരുന്നു

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്കാ​യിരു​ന്നു സം​ഭ​വം നടന്നത്. വീ​ടി​നു സ​മീ​പ​മു​ള്ള ചാ​യ്പി​ല്‍ കെ​ട്ടി​യി​രു​ന്ന ആ​ടി​നെ 15 നാ​യ്ക്കളുടെ കൂട്ടം ക​ടി​ച്ചുവ​ലി​ച്ചു കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ടി​ലെ അം​ഗം കൂടി​യാ​യ യു​വ​തിയെ​ത്തു​ക​യും നാ​യ​ക​ളെ ആ​ട്ടിയോടി​ക്കു​ക​യും ചെ​യ്തു. ഇ​തി​നി​ടെയാണ് യു​വ​തി​ക്ക് നേ​രെ നാ​യ്​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ ശ്ര​മ​വു​മു​ണ്ടാ​യ​ത്. തു​ട​ര്‍​ന്ന്, യു​വ​തി​യു​ടെ ബ​ഹ​ളം കേ​ട്ടെ​ത്തി​യ പ​രി​സ​ര വാ​സി​ക​ള്‍ നാ​യ​ക​ളെ തു​ര​ത്തി​യ ശേ​ഷം ക​ല്ല​റ മൃ​ഗാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ആ​ടി​ന്റെ ജീവൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

അതേസമയം, ഭാ​ഗ്യം കൊ​ണ്ടാ​ണ് നാ​യ​ക്ക​ളു​ടെ ആക്രമ​ണ​ത്തി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ട​നാ​യ​തെ​ന്ന് യു​വ​തി പ​റ​യു​ന്നു. പ്രദേശത്ത് തെ​രു​വ് നാ​യ്ക്കളുടെ ശല്യം രൂക്ഷമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button