ThrissurKeralaNattuvarthaLatest NewsNews

സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് മർദ്ദിച്ചു: ആക്രമണം വാഹനം സൈഡ്‌ നൽകിയില്ലെന്ന് പറഞ്ഞ്

ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്

തൃശൂർ: ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് മർദ്ദിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്.

Read Also : കൃഷിയിടത്തിലെ വൈദ്യുതി വേലിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് കർഷകന് ദാരുണാന്ത്യം

ഇന്ന് രാവിലെ ചിറ്റഞ്ഞൂരിൽ ആണ് സംഭവം. സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന വാൻ റോഡിൽ തടഞ്ഞ്‌ നിർത്തിയാണ് ഡ്രൈവറായ അഖിലിനെ വലിച്ചിറക്കി ആക്രമിച്ചത്‌. സ്കൂൾ വാൻ സൈഡ്‌ നൽകിയില്ലെന്നാരോപിച്ച് കാറിലെത്തിയ ചിറ്റഞ്ഞൂർ സ്വദേശി പ്രദീപ് ആക്രമിക്കുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു.

Read Also : ചേനയെന്ന് കരുതി വെട്ടുകത്തി കൊണ്ട് വെട്ടിയത് സ്ഫോടക വസ്തുവിൽ യുവതിയുടെ കൈപ്പത്തി അറ്റു, കാഴ്ച പോയി!

ആക്രമണത്തിൽ കൈക്കും തോളെല്ലിനും പരിക്കേറ്റ അഖിൽ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലാണ്. കുന്നംകുളത്തെ ആംബുലൻസ്‌ ഡ്രൈവർ കൂടിയാണ്‌ അഖിൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button