KollamKeralaNattuvarthaLatest NewsNews

നീ​റ്റ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ ലി​സ്റ്റി​ൽ കൃ​ത്രി​മം കാ​ട്ടി: ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

കൊ​ല്ലം: നീ​റ്റ് പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​ ലി​സ്റ്റി​ൽ കൃ​ത്രി​മം കാ​ട്ടിയ ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ. ഡിവൈഎ​ഫ്ഐ മ​ട​ത്ത​റ മേ​ഖ​ല ക​മ്മ​റ്റി അം​ഗ​വും ബാ​ല​സം​ഘം ക​ട​യ്ക്ക​ൽ ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​റു​മാ​യ മ​ട​ത്ത​റ ഒ​ഴു​കു​പാ​റ ഖാ​ൻ മ​ൻ​സി​ലി​ൽ സെ​മി​ഖാ​ൻ ​(21) ആ​ണ് തു​ട​ർ​പ​ഠ​ന​ത്തി​നായി മാ​ർ​ക്ക്​ ലി​സ്റ്റി​ൽ കൃത്രിമം കാ​ട്ടിയതിനെ തുടർന്ന് അ​റ​സ്റ്റി​ലാ​യ​ത്. മ​ട​ത്ത​റ​യി​ലെ എ​സ്എ​ഫ്​ഐ​യു​ടെ മു​ൻ നേ​താ​വ് കൂ​ടി​യാ​ണ്​ സെ​മി​ഖാ​ൻ.

2021-22ലെ ​നീ​റ്റ് പ​രീ​ക്ഷ​യി​ൽ യോ​ഗ്യ​ത നേ​ടാ​തി​രു​ന്ന സെ​മി​ഖാ​ൻ തു​ട​ർ​പ​ഠ​ന യോ​ഗ്യ​ത​ക്കാ​യി സ്കോ​ർ​ഷീ​റ്റി​ൽ മാ​ർ​ക്കും കൂ​ടു​ത​ൽ റാ​ങ്കും നേ​ടി​യ​താ​യി കൃ​ത്രി​മ​രേ​ഖ തയ്യാറാക്കുകയായിരുന്നു. 468 മാ​ർ​ക്ക് ഉ​ണ്ടെ​ന്നും തു​ട​ർ പ​ഠ​ന​ത്തി​ന് അ​ഡ്മി​ഷ​ൻ കി​ട്ടു​ന്നി​ല്ലെ​ന്നും കാ​ണി​ച്ച് സെ​മി​ഖാ​ൻ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ് ന​ൽ​കി.

വർഗീയശക്തികൾ അധികാരം പിടിക്കാൻ ശ്രമങ്ങൾ നടത്തുന്നത് ജനങ്ങളെ ഭിന്നിപ്പിക്കുന്ന ആശയങ്ങൾ മുന്നോട്ട് വച്ചാണ്: വി ശിവൻകുട്ടി

തുടർന്ന്, കോ​ട​തി നാ​ഷ​ന​ൽ ടെ​സ്റ്റി​ങ് ഏ​ജ​ൻ​സി ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു വ​രു​ത്തു​ക​യും സം​ഭ​വ​ത്തി​ൽ റൂ​റ​ൽ എ​സ്പി നേ​രി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു. ഇതേതുടർന്ന്, പൊ​ലീ​സ് സൈ​ബ​ർ സെ​ൽ വി​ഭാ​ഗ​വും ചി​ത​റ പൊ​ലീ​സും ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ സെ​മി​ഖാ​ൻ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി കണ്ടെ​ത്തുകയായിരുന്നു​. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ പ്രതിയെ കോ​ട​തിയിൽ ഹാജരാക്കി റി​മാ​ൻ​ഡ്​ ചെ​യ്തു. ഇയാളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button