Latest NewsNewsIndia

11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി

ഇറ്റാനഗര്‍: അസമിൽ 11 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. അസം പൊലീസിൻ്റെ സ്പെഷ്യൽ ടാസ്ക് ഫോഴ്സും കാംരൂപ് പൊലീസും ചേർന്നാണ് ഹെറോയിൻ പിടികൂടിയത്. പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 700 ഗ്രാം ഹെറോയിൻ പിടികൂടുകയായിരുന്നു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ഒരു വാഹനവും പിടിച്ചെടുത്തു.

Read Also: ക​നോ​ലി ക​നാ​ലി​ന് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളിയ യുവാവ് അറസ്റ്റിൽ

അബ്ദുൽ ഹയ്, മോഹിദുൽ ഇസ്ലാം, റൊഫികുൽ ഇസ്ലാം എന്നിവരാണ് പിടിയിലായത്. ഇവർ ഗുവാഹത്തിയിൽ നിന്ന് ധുബ്രിയിലേക്ക് വാഹനത്തിൽ ഹെറോയിൻ കടത്തുകയായിരുന്നു. വഴിയിൽ വച്ച് വാഹനം തടഞ്ഞ പൊലീസ് 50 സോപ്പുപെട്ടികളിലായി ഒളിപ്പിച്ചിരുന്ന ഹെറോയിൻ പിടികൂടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button