Latest NewsNewsTechnology

വിവോ വി27 4ജി ഇന്ത്യൻ വിപണിയിൽ ഉടൻ എത്തും, പ്രധാന കളർ വേരിയന്റുകൾ അറിയാം

6.45 ഇഞ്ച് ഐപിഎസ് എൽസിഡി പാനൽ ഫീച്ചറാണ് നൽകിയിരുന്നത്

വിവോയുടെ വി സീരീസിലെ 4ജി ഹാൻഡ്സെറ്റായ വിവോ വി27 4ജി ഉടൻ ഇന്ത്യൻ വിപണിയിൽ എത്തും. വിവോ വി27 5ജി സ്മാർട്ട്ഫോണുകൾ കമ്പനി അടുത്തിടെ അവതരിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് 4ജി ഹാൻഡ്സെറ്റും എത്തുന്നത്.

6.45 ഇഞ്ച് ഐപിഎസ് എൽസിഡി പാനൽ ഫീച്ചറാണ് നൽകിയിരുന്നത്. ഫുൾ എച്ച്ഡി പ്ലസ് റെസലൂഷനും 600 നിറ്റ് വരെ ബ്രൈറ്റ്നസും ലഭിക്കുന്നതാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസർ, 6 ജിബി റാം, 6 ജിബി വെർച്വൽ റാം, 128 ജിബി സ്റ്റോറേജ് എന്നിവ പ്രതീക്ഷിക്കാവുന്നതാണ്. ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തനം.

Also Read: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു: മുഖത്തും കഴുത്തിനും ഗുരുതര പരിക്ക്

8 മെഗാപിക്സൽ സെൽഫി ക്യാമറയും, 50 മെഗാപിക്സൽ, 2 മെഗാപിക്സൽ റിയൽ ക്യാമറ സജ്ജീകരണവും നൽകുന്നതാണ്. അതേസമയം, ഈ ഹാൻഡ്സെറ്റുകളുടെ വില സംബന്ധിച്ച വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button