Latest NewsNewsIndia

ഇന്ത്യൻ പൗരത്വം അനുവദിക്കണം, ഭാരതീയ സംസ്കാരത്തിൽ സ്വാധീനിക്കപ്പെട്ടു: രാഷ്ട്രപതിയ്ക്ക് കത്തെഴുതി പാക് വനിത സീമ

2020-ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായതെന്ന് പോലീസ് പറയുന്നു

ന്യൂഡല്‍ഹി: ഇന്ത്യൻ പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനു കത്തെഴുതി പാകിസ്താൻ യുവതി സീമ ഗുലാം ഹൈദര്‍. ഓണ്‍ലൈൻ ഗെയിമായ പബ്ജിയിലൂടെ പരിചയപ്പെട്ട ഇന്ത്യക്കാരനൊപ്പം ജീവിക്കാൻ അതിര്‍ത്തി കടന്നെത്തിയ പാക് വനിതയാണ് സീമ.

ഇന്ത്യയില്‍ തുടരാനുള്ള അനുമതി നല്‍കണമെന്നും ഇന്ത്യൻ സംസ്കാരത്തിലും പാരമ്പര്യത്തിലും താൻ വളരെയധികം സ്വാധീനിക്കപ്പെട്ടുവെന്നും സീമ നിവേദനത്തില്‍ ആവശ്യപ്പെടുന്നു. രേഖകളില്ലാതെ നാലുമക്കള്‍ക്കൊപ്പമാണ് സീമ നേപ്പാൾ വഴി ഇന്ത്യയിലേയ്ക്ക് വന്നത്. പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കാരിയായ സീമയ്ക്ക് അഭയം നല്‍കിയ കാമുകൻ സച്ചിൻ മീണ (22), ഇയാളുടെ അച്ഛൻ നേത്രപാല്‍ സിങ് (51) എന്നിവരെയും അറസ്റ്റുചെയ്തിരുന്നു. എല്ലാവരെയും പിന്നീട് കോടതി ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ സച്ചിനൊപ്പം നോയിഡയിലെ വീട്ടിലാണ് താമസം.

READ ALSO: കളിക്കുന്നതിനിടെ ബാൽക്കണിയിൽ നിന്ന് വീണു; 4 വയസുകാരന് ദാരുണാന്ത്യം

2020-ലാണ് പബ്ജിവഴി സീമയും സച്ചിനും പരിചയത്തിലായതെന്ന് പോലീസ് പറയുന്നു. യുവതി അനധികൃതമായി അതിര്‍ത്തികടന്നതാണെന്ന സംശയം തോന്നിയ അഭിഭാഷകൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജൂലൈ 4 നു ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. പാക് ചാരവനിതയാണോ സീമ എന്ന സംശയമാണ് ഉയർന്നത്. നാല് മൊബൈല്‍ ഫോണുകളും രണ്ട് വീഡിയോ കാസറ്റുകളും ചില തിരിച്ചറിയല്‍ രേഖകളും ഇവരുടെ കയ്യിൽ നിന്നും പിടിച്ചെടുത്തിരുന്നു. കൂടാതെ, യുവതിയുടെ അമ്മാവനും സഹോദരങ്ങളും പാകിസ്താൻ സേനയില്‍ പ്രവര്‍ത്തിച്ചുവരികയാണെന്നതും ഇംഗ്ലീഷും ഹിന്ദിയും വ്യക്തമായി കൈകാര്യം ചെയ്യാൻ അറിയുന്നതും സംശയത്തിന് ഇടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button